ലിസ്ബന്‍: തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് പോര്‍ച്ചുഗീസ് പ്രധാനമന്ത്രി പുറത്തായി. ജോസ് സോക്രട്ടീസ് ആണ് പുറത്തായത്. ഇതേ തുടര്‍ന്ന് പ്രതിപക്ഷനേതാവും ബിസ്സിനസ് വ്യാപാരിയുമായ പെഡ്രോ പാസ്സോ കൊയെല്‍ഹോ അധികാരത്തില്‍ വരും.

കൊയെല്‍ഹോവിന്റെ സോഷ്യല്‍ ഡെമോക്രറ്റിക് പാര്‍ട്ടിക്ക് 39% വോട്ടാണ് ലഭിച്ചത്. അതേസമയം ഭരണപക്ഷമായിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 28% വോട്ടുനേടാനേ കഴിഞ്ഞുള്ളു.

24 സീറ്റ് നേടിയ പോപ്പുലര്‍ പാര്‍ട്ടിയുമായി ച്ചേര്‍ന്ന് 105 സീറ്റു നേടിയ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്നണിയുണ്ടാക്കുമെന്ന് ജയത്തെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ കൊയല്‍ഹൊ വ്യക്തമാക്കി. പരാജയം അംഗീകരിക്കുന്നതായും പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുനിന്ന് രാജിവെയ്ക്കുന്നതായും സോക്രട്ടീസ് ഞായറാഴ്ച അറിയിച്ചു. 2002ലും 2009ലും സോക്രട്ടീസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.