എഡിറ്റര്‍
എഡിറ്റര്‍
ഫിഫ റാങ്കിങ്ങില്‍ പോര്‍ച്ചുഗല്‍ നാലാം സ്ഥാനത്ത്
എഡിറ്റര്‍
Thursday 6th September 2012 12:48pm

പാരീസ്: ഫിഫ റാങ്കിങ്ങില്‍ ഉറുഗ്വേയെ പിന്തള്ളി പോര്‍ച്ചുഗല്‍ നാലാം സ്ഥാനത്തെത്തി. ബുധനാഴ്ച്ച പുറത്ത് വിട്ട റാങ്കിങ് പട്ടികയിലാണ്‌ പോര്‍ച്ചുഗല്‍ സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുന്നത്.

റാങ്കിങ്ങില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ഇക്വഡോറും സ്വിറ്റ്‌സര്‍ലന്റുമാണ്. മൂന്ന് സ്ഥാനങ്ങളാണ് ഇരുടീമുകളും മെച്ചപ്പെടുത്തിയിരിക്കുന്നത്.

Ads By Google

ഇരുപതാം റാങ്കിലുണ്ടായിരുന്ന ഇക്വഡോര്‍ പുതിയ റാങ്കിങ് പ്രകാരം പതിനേഴാം സ്ഥാനത്താണ്. ഇരുപത്തിമൂന്നാം സ്ഥാനത്തുള്ള സ്വിറ്റസര്‍ലന്റ് ഇരുപതാം സ്ഥാനത്തുമെത്തി.

സ്‌പെയിനാണ് റാങ്കിങ്ങില്‍ ഒന്നാമതായുള്ളത്. ജര്‍മനി രണ്ടും ഇംഗ്ലണ്ട് മൂന്നാം സ്ഥാനവും നിലനിര്‍ത്തി.

Advertisement