ന്യൂദല്‍ഹി : പോട്രോണിക്‌സ് ടച്ച് സ്‌ക്രീനോടും ബ്ലൂട്ടൂത്തോടും കൂടിയ പെബിള്‍ മ്യൂസിക് സിസ്റ്റം പുറത്തിറക്കുന്നു. പത്ത്  മീറ്റര്‍ പരിധിയില്‍ മൊബൈല്‍ ഫോണുമായും, ലാപ്പ്‌ടോപ്പുമായും  ബന്ധിപ്പിക്കാം എന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണെന്ന് കമ്പനി അവകാശപ്പെടുന്നു.

മൈക്രോഫോണ്‍ ഉപയോഗിച്ച്    ഇതിലേക്ക്  കോളുകള്‍ സ്വീകരിക്കപ്പെടും എന്നത് ഇതിന്റെ സവിശേഷതയാണ്. ഇതിന്റെ പുറത്തേക്കുള്ള സ്പീക്കര്‍ വലുതും ലിവിങ്ങ് റൂമിലേക്ക് പ്രവര്‍ത്തിപ്പിക്കാനുള്ള സാങ്കേതികതയും ഉണ്ട്.

Ads By Google

3,499 രൂപയാണ് ഇതിന്റെ വില. ചുവന്ന എല്‍.ഇ.ഡി ഡിജിറ്റല്‍  ലൈറ്റും കറുത്ത ബോഡിയോടും കൂടിയതാണ്  മ്യൂസിക്

സിസ്റ്റത്തിന്റെ രൂപം. 137 ഗ്രാം തൂക്കമാണ് ഇതിനുള്ളതാണ്. ഇത് ഹാന്‍ഡ്
ബാഗിലും, പോക്കറ്റിലും സൂക്ഷിക്കാന്‍ സൗകര്യപ്രദമാണ്. 32 ജി.ബി മൈക്രോ എസ്.ഡി കാര്‍ഡും ഐ.പി.ത്രീ ഡബ്ല്യു എം.എ യും ഇതില്‍ സപ്പോര്‍ട്ട് ചെയ്യും.

പബിള്‍ മ്യൂസിക് സിസ്റ്റത്തിന്  പുറമേയുള്ള സ്പീക്കര്‍ കമ്പ്യൂട്ടര്‍, മൊബൈല്‍, എം.പി.ത്രീ, എം.പി.ഫോര്‍ എന്നിവ ഉപയോഗിച്ച് 3.5 എം.എം ശബ്ദം വരെ ഇതില്‍ ലഭിക്കും. ഇതില്‍  കാര്‍ഡ് റീഡര്‍ വഴി ഡാറ്റകള്‍ നേരെ മെമ്മറികാര്‍ഡിലേക്ക്  അയക്കാനും  സൗകര്യമുണ്ട്.