ന്യൂദല്‍ഹി: പോപ്പുലര്‍ഫ്രണ്ടിന്റെ നിരോധനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേരളത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഒക്ടോബര്‍ ആദ്യവാരം ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയുടെ നേതൃത്വത്തിലായിരിക്കും യോഗം.

വിഷയത്തില്‍ ഈമാസം ആദ്യം ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. കശ്മീര്‍ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് മാറ്റിവയ്ക്കുകയായിരുന്നു. കേരളത്തിലെ വിവിധ മത-തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം ലോകസഭയില്‍ പറഞ്ഞു.