കൊച്ചി: ഇടതുസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പോപ്പുലര്‍ഫ്രണ്ട് ലഘുലേഘ പോലീസ് പിടിച്ചെടുത്തു. വിവാദചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്റെ കൈവെട്ടയ സംഭവത്തില്‍ മുഖ്യപ്രതിയാണെന്നു കരുതുന്ന യൂനുസിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ലഘുലേഘ കണ്ടെത്തിയത്.

പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും സംഘടന പുനരുജ്ജീവിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും ലഘുലേഘയിലുണ്ട്. മൂവാറ്റുപുഴ ഡി വൈ എസ് പി സിബി മാത്യൂവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.