കോഴിക്കോട്: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ബോംബും ആയുധങ്ങളും കണ്ടെത്തി. പയ്യന്നുരില്‍ നടത്തിയ റെയ്ഡില്‍ വാളുകളും ഇരിട്ടിയില്‍ നിന്ന് ബോംബും പിടിച്ചെടുത്തിട്ടുണ്ട്. പാപ്പിനിശ്ശേരി, നാറാത്ത്, ഇരിട്ടി എന്നിവിടങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

വയനാട്ടിലെയും കാസര്‍ക്കോട്ടെയും വയനാട്ടിലെയും കോഴിക്കോട്ടെയും പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. അതിനിടെ പോലീസിന്റെ റെയ്ഡിനെതിരേ സംസ്ഥാനവ്യാപകമായി പ്രതിഷേധപ്രകടന നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അതേസമയം പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ എന്നീ സംഘടനകളെ നിരോധിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാനസര്‍ക്കാറുകള്‍ രണ്ടാഴ്ച്ചയ്ക്കകം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.