കോഴിക്കോട്: സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനക്കുശേഷം നടക്കുന്ന റെയ്ഡിലും ആയുധം പിടിച്ചെടുക്കലിലും സംശയമുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട് ഉന്നതനേതാവ് നസിറുദ്ദീന്‍ എളമരം. മുസ്ലിം സമുദായത്തിലെ ഓരോ ശക്തികളെയും തിരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു.

പോലീസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാപകമായി റെയ്ഡ് നടത്തുന്നുണ്ട്. കണ്ണൂരിലെ പയ്യന്നൂരില്‍ നടന്ന റെയ്ഡില്‍ ബോംബും വാളുകളും കണ്ടെടുത്തിട്ടുണ്ട്. സംഘടനയുടെ ആസ്ഥാനമായ കോഴിക്കോട് കമ്മീഷണര്‍ വിജയന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ലഘുലേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.