തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നാലു ജില്ലകളില്‍ നടത്തുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളിലാണ് ഓഗസ്റ്റ് 15ന് പരേഡ് നടത്തുക. ഒമ്പത് ജില്ലകളില്‍ പരേഡ് സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് ഈ ജില്ലകളില്‍ നടത്താന്‍ തീരുമാനിച്ചതെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.