കൊച്ചി: ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയത് ക്വട്ടേഷന്‍ സംഘമല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് നിയോഗിച്ചവര്‍ തന്നെയാണ് ആക്രമണം നടത്തിയതെന്നും പിടിയിലായ പ്രതി യൂനസ് മൊഴി നല്‍കി. അധ്യാപകനെതിരേ നടത്തിയ നാലാമത്തെ ആക്രമണമാണ് കൈവെട്ടലില്‍ കലാശിച്ചത്. ബൈക്കില്‍ സഞ്ചരിച്ചും വീടു കയറിയും ആക്രമിക്കാനുള്ള മൂന്നു ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണാണ് ഓമ്‌നി വാന്‍ വാങ്ങിയതെന്നും യൂനസ് മൊഴി നല്‍കി.

എന്നാല്‍ ഇതെല്ലാം നിയന്ത്രിച്ചിരുന്നത് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗമായ നാസറാണെന്നും യൂനസ് കഴിഞ്ഞ ദിവസം പോലിസിന് മൊഴി നല്‍കിയിരുന്നു. നാസര്‍ ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.