Categories

Headlines

തിരൂരിലെ പോപ്പുലര്‍ഫ്രണ്ട് ആക്രമണം: നാലു പേര്‍ അറസ്റ്റില്‍

thirur-2

മലപ്പുറം: തിരൂര്‍ മംഗലത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സി.പി.ഐ.എം പ്രവര്‍ത്തകരെ വെട്ടിയ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍.

മജീദ്, അബ്ദുള്‍ ഗഫൂര്‍, സാഹിനൂര്‍, നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്.

നാലു പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.

പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്തംഗവുമായ കൂട്ടായി വാടിക്കല്‍ എ.കെ. അബ്ദുല്‍മജീദ് (55), ഈസ്പ്പാടത്ത് അര്‍ഷദ് (35) എന്നിവരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടുന്ന ദൃശ്യങ്ങള്‍ ഇന്ന് പുറത്തു വന്നിരുന്നു.

ഇന്നലെ രാവിലെ 11 മണിയ്ക്ക് മംഗലം പുത്തൂര്‍ റോഡില്‍ വച്ചാണ് സംഭവം നടന്നത്.

മംഗലം ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടതുവികസന മുന്നണി വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പടിഞ്ഞാറെക്കരയില്‍ നിന്ന് പുറത്തൂരിലേക്ക് പോവുകയായിരുന്ന ഇരുവരേയും വെട്ടിപ്പിരിക്കേല്‍പ്പിച്ചത്.

ഹര്‍ഷാദാണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ തടഞ്ഞ് ഇരുവരേയും പുറത്തേക്ക് വലിച്ചിട്ട് വാള്‍ കൊണ്ട് കൈക്കും കാലിനും വെട്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇരുമ്പുവടി കൊണ്ട് നെഞ്ചില്‍ അടിക്കുന്നതിന്റേയും കാല്‍മുട്ട് തല്ലിയൊടിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ വ്യക്തമാണ്. സഹായം അഭ്യര്‍ത്ഥിക്കുമ്പോള്‍ വീണ്ടും ആക്രമിക്കുന്നതായും കാണാം.

കൂട്ടായി മേഖലയിലെ മൂന്ന് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മംഗലം പഞ്ചായത്ത് ഓഫീസിലാണ് നടന്നത്.

സി.പി.ഐ.എം നേതൃത്വംനല്‍കുന്ന വികസനസഖ്യം മൂന്ന് സീറ്റുകളിലും വിജയിച്ചിരുന്നു. തുടര്‍ന്ന് ഒമ്പത് മണിയോടെ മംഗലത്ത് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.

ആഹ്ലാദപ്രകടനം കടന്നു പോകുന്നതിനിടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരും സി.പി.ഐ.എം പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു.

ഈ സംഭവത്തിന് ശേഷമാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത