കൊച്ചി: ഫ്രീഡം പരേഡിന്റെ ഭാഗമായി നടത്തുന്ന സായുധപരിശീലനം നിര്‍ത്തിവയ്ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് നിര്‍ദ്ദേശം. എറണാകുളം റൂറല്‍ പോലീസാണ് നിര്‍ദ്ദേശം നല്‍കിയത്. പോലീസ് ആക്ട് (18 A) അനുസരിച്ചാണ് നിര്‍ദ്ദേശം. നിലവിലെ സാഹചര്യത്തില്‍ ഫ്രഡംപരേഡ് അനുവദിക്കാനാകില്ലെന്ന് ഡി ജി പി അറിയിച്ചിട്ടുണ്ട്.

അതിനിടെ പോപ്പുലര്‍ ഫ്രണ്ടിനെയും എസ് ഡി പി ഐയെയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കൊച്ചി തൃക്കാക്കര സ്വദേശി ജി ഗിരീഷ് ബാബുവാണ് ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാനത്തുടനീളം പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും പോലീസ് നടത്തിയ റെയ്ഡില്‍ ബോംബ്, മാരകായുധങ്ങള്‍, സി ഡി കള്‍, ലഘുലേഖകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.