Categories

മുഖ്യ­മന്ത്രി അ­സം­ബ­ന്ധം ആ­വര്‍­ത്തി­ക്കുന്നു : പോ­പു­ലര്‍ ഫ്ര­ണ്ട്

കോ­ഴി­ക്കോ­ട്: പോ­പു­ലര്‍ ഫ്രണ്ട് ഓ­ഫി­സില്‍ നി­ന്ന് റെ­യ്­ഡി­നി­ടെ ക­ണ്ടെ­ത്തി­യതെ­ന്ന­വ­കാ­ശ­പ്പെ­ട്ട് മു­ഖ്യ­മന്ത്രി നി­യ­മ­സ­ഭ­യില്‍ ഉ­ദ്ധ­രിച്ച രേ­ഖ സം­ഘടനയു­ടേ­ത­ല്ലെ­ന്ന് സംസ്ഥാ­ന ജ­ന­റല്‍ സെ­ക്രട്ട­റി പി അ­ബ്ദുല്‍ ഹ­മീ­ദ്. അ­സം­ബ­ന്ധ­ങ്ങള്‍ ആ­വര്‍­ത്തി­ച്ച് തെ­റ്റി­ദ്ധാ­ര­ണ പ­ര­ത്താന്‍ മു­ഖ്യ­മ­ന്ത്രി ശ്ര­മിക്കുക­യാ­ണെ­ന്നും അ­ദ്ദേ­ഹം ആ­രോപിച്ചു.

ജ­നാ­ധി­പ­ത്യ­വി­രു­ദ്ധമോ മ­ത­രാ­ഷ്ട്ര­വാ­ദപ­രമോ ആ­യ എ­ന്തെ­ങ്കിലും ആശ­യമോ കര്‍­മ പ­ദ്ധതിയോ പോ­പു­ലര്‍ ഫ്ര­ണ്ടി­നില്ല. രാ­ജ്യ­ത്തി­ലെ ഭൂ­രിപ­ക്ഷം വ­രുന്ന ഹി­ന്ദു­ക്ക­ളെ ഇല്ലായ്­മ ചെ­യ്­ത് ഇ­സ്ലാമി­ക രാഷ്ട്രം സ്ഥാ­പി­ച്ചു­ക­ള­യാ­മെ­ന്ന് സംഘ­ട­ന ക­രു­തു­ന്നു­മി­ല്ലെ­ന്ന് അ­ദ്ദേ­ഹം പ­റഞ്ഞു.

തങ്ങള്‍­ക്കെ­തി­രായി ഉ­ദ്ധ­രി­ച്ച രേഖ പോ­പു­ലര്‍ ഫ്ര­ണ്ടി­ന്റെ ഏ­തെ­ങ്കിലും ല­ഘു­ലേ­ഖ­യില്‍ നിന്നോ പ്ര­സി­ദ്ധീ­ക­രണ­ത്തില്‍ നിന്നോ നേ­താ­ക്ക­ളു­ടെ പ്ര­സം­ഗ­ത്തില്‍ നിന്നോ ഉ­ള്ള­താ­ണെ­ന്ന് തെ­ളി­യി­ക്കാന്‍ മു­ഖ്യ­മ­ന്ത്രി ത­യ്യാ­റാ­വണം. അതു തെ­ളി­യി­ക്കാ­നാ­യി­ല്ലെ­ങ്കില്‍ മു­ഖ്യ­മന്ത്രി സ്ഥാ­നം രാ­ജി­വ­ക്ക­ണം. വാസ്തവ വിരുദ്ധമാ­യ തെളി­വു­ക­ളുദ്ധരിച്ച് മു­ഖ്യ­മന്ത്രി നിയമസ­ഭ­യെയും കേ­ര­ള ജ­ന­ത­യെ­യും തെ­റ്റി­ദ്ധ­രി­പ്പി­ച്ചതിലൂടെ സത്യപ്രതിജ്ഞ ലം­ഘനം നട­ത്തി­യി­രി­ക്കു­ക­യാ­ണെ­ന്നും പി അ­ബ്ദുല്‍ ഹ­മീ­ദ് ആ­രോ­പിച്ചു.

18 വര്‍­ഷ­മാ­യി സ­മൂ­ഹ­ത്തി­നി­ട­യില്‍ പ്ര­വര്‍­ത്തിച്ചു­കൊ­ണ്ടി­രി­ക്കു­ന്ന സം­ഘ­ട­ന­­ക്കെ­തി­രേ സം­ഘ­പ­രി­വാരം പോലും ആ­രോ­പി­ക്കാത്ത കാ­ര്യ­ങ്ങ­ളാ­ണ് മു­ഖ്യ­മന്ത്രി സ­ഭ­യിലും പു­റത്തും പ­റ­ഞ്ഞത്. ആ­ധി­കാരി­ക വി­വ­ര­ങ്ങ­ളെ­ന്ന രീ­തി­യില്‍ കല്ലു­വ­ച്ച നു­ണ­ക­ളാ­ണ് മു­ഖ്യ­മന്ത്രി പ­റ­യു­ന്നത്.

മു­ഖ്യ­മ­ന്ത്രി­യുടെ പ്ര­സ്­താ­വന­യെ ന്യാ­യീ­ക­രി­ച്ച് സി പി ഐ എം സംസ്ഥാന സെ­ക്ര­ട്ട­റി­ പി­ണ­റാ­യി വി­ജ­യന്‍ രം­ഗ­ത്തെ­ത്തി­യ­തോ­ടെ പാര്‍­ടി­യുടെ ഒ­ദ്യോഗി­ക നി­ല­പാ­ടാ­ണ് മു­ഖ്യ­മ­ന്ത്രി­ വി­ളി­ച്ചു­പ­റ­ഞ്ഞ­തെ­ന്ന് വ്യ­ക്ത­മാവു­ന്നു. ആര്‍ എ­സ് എ­സ്സി­ന്റെ നാ­വാ­യി മാറി­യ വി എ­സ്സി­നെ മു­ഖ്യ­മ­ന്ത്രി­ക്ക­സേ­ര­യി­ലി­രു­ത്തി മ­തേ­ത­ര­ത്വ­ത്തെക്കു­റി­ച്ച് പി­ണ­റാ­യി ന­ട­ത്തു­ന്ന പ്ര­സം­ഗം അ­ഭി­സാരികയു­ടെ ചാ­രി­ത്ര്യ­പ്ര­സം­ഗ­ത്തി­നു തു­ല്യ­മാ­ണ്.

മു­സ്ലിംക­ളെ ഭി­ന്നി­പ്പി­ച്ച് നേട്ടം­കൊ­യ്യാ­മെന്ന­ത് പി­ണ­റാ­യി­യു­ടെയും പാര്‍­ടി­യു­ടെയും വ്യാ­മോ­ഹം മാ­ത്ര­മാ­ണെന്നും പി അ­ബ്ദുല്‍ ഹ­മീദ് പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.