ആലുവ: പോപ്പുലര്‍ ഫ്രണ്ട് നേതാവ് കുഞ്ഞുമോന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിരവധി ലഘുലേഘകളും സി ഡി കളും കണ്ടെത്തി. വീട്ടില്‍ നിറുത്തിയിട്ട ഇന്നോവ കാറിലായിരുന്നു ഇവ ഒളിപ്പിച്ചുവച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ആലുവയിലെ വീട്ടിലെത്തി റെയ്ഡ് നടത്തിയത്.

ചോദ്യപ്പേപ്പര്‍ വിവാദത്തില്‍പ്പെട്ട അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയവരുമായി ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത കാര്‍ പ്രതികള്‍ ഉപയോഗിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 1998 ല്‍ ആര്‍ എസ് എസ് നേതാവ് കലാധരനെ വെട്ടിയകേസില്‍ പ്രതിയാണ് കുഞ്ഞുമോന്‍.