കണ്ണൂര്‍: കൂത്തുപറമ്പിനു സമീപം തൊക്കിലങ്ങാടിയില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനു വെട്ടേറ്റു. തൊക്കിലങ്ങാടിയിലെ ഉമ്മറിന്റെ മകന്‍ ബഷീറി (30) നാണ് വെട്ടേറ്റത്. രാത്രി 7.30 ഓടെയായിരുന്നു സംഭവം.

കൈയ്ക്കും കാലിനും ഗുരുതരമായി വെട്ടേറ്റ ബഷീറിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe Us: