Administrator
Administrator
മുനീര്‍ പലപ്പോഴും സഹായം തേടി: പോപ്പുലര്‍ ഫ്രണ്ട്
Administrator
Saturday 3rd September 2011 12:30pm

mk-muneerകോഴിക്കോട്: എം.കെ മുനീര്‍ പലപ്പോഴും തങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട്. കുഞ്ഞാലിക്കുട്ടി പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്നുവെന്ന് മുനീര്‍ പറയേണ്ട യാതൊരു കാര്യവുമില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുനീറുള്‍പ്പെടെയുള്ള പല ലീഗ് നേതാക്കളും തങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ലീഗ് നേതാവ് കെ.എം ഷാജിയും ഇക്കൂട്ടത്തില്‍പെടുന്നു. എന്നാല്‍ ഏത് സാഹചര്യത്തിലാണ് മുനീര്‍ സഹായം ചോദിച്ചത് എന്ന് വ്യക്തമാക്കാന്‍ നേതാക്കള്‍ തയ്യാറായില്ല. തിരഞ്ഞെടുപ്പിലാണോയെന്ന് ചോദിച്ചപ്പോള്‍ ഈ തിരഞ്ഞെടുപ്പിലല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പിലാണെന്നാണ് മറുപടി നല്‍കിയത്.

കുഞ്ഞാലിക്കുട്ടിയുടെ സഹായത്തില്‍ വളരേണ്ട കാര്യം പോപ്പുലര്‍ ഫ്രണ്ടിനില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement