എഡിറ്റര്‍
എഡിറ്റര്‍
കത്തോലിക്കാ സഭയില്‍ നിന്നും ഓര്‍ത്തഡോക്‌സ് സഭയിലേക്കു മാറുമ്പോള്‍ വീണ്ടും മാമോദിസ നടത്തേണ്ട: ഉടമ്പടിക്ക് മാര്‍പ്പാപ്പമാരുടെ അംഗീകാരം
എഡിറ്റര്‍
Sunday 30th April 2017 9:31am

റോം: ഒരുസഭയില്‍ നിന്നും മറ്റൊരു സഭയിലേക്കു മാറുമ്പോള്‍ വീണ്ടും മാമോദിസ നടത്തുന്നത് നിര്‍ത്തലാക്കിക്കൊണ്ടുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ചു. റോമന്‍ കത്തോലിക്കാ സഭയിലെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയിലെ തവാഡ്രോസ് രണ്ടാമന്‍ മാര്‍പ്പാപ്പയുമാണ് ഉടമ്പടിയില്‍ ഒപ്പിട്ടത്.


Must Read: ‘ജാതിയെന്നത് ജന്മംകൊണ്ട് ലഭിക്കുന്നതല്ല’ ജാതിവ്യവസ്ഥയെ ന്യായീകരിച്ചുള്ള രാജമൗലിയുടെ 2012ലെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു


‘ഞങ്ങളുടെ സഭകളില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു മാറാനാഗ്രഹിക്കുന്നവര്‍ വീണ്ടും മാമോദിസ നടത്തേണ്ടതില്ലെന്ന് കര്‍ത്താവായ ജീസസിന്റെ സന്തോഷത്തിനും വിശ്വാസികളായ ആണ്‍ പെണ്‍ മക്കളുടെ സന്തോഷത്തിനും വേണ്ടി പോപ്പ് ഫ്രാന്‍സിസും പോപ്പ് തവാഡ്രോസ്സ രണ്ടാമനുമായ ഞങ്ങള്‍ ഒരുമിച്ച് ഒരേമനസോടെ പ്രഖ്യാപിക്കുകയാണ്.’ എന്നാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ച ഉടമ്പടിയില്‍ പറയുന്നത്.

കഴിഞ്ഞ 15നൂറ്റാണ്ടുകളായി ഇരുസഭകള്‍ക്കിടയിലും അഭിപ്രായ ഭിന്നത നിലനിന്നിരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായിരുന്നു പുനര്‍ മാമോദിസയെന്ന് പൗരാവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഈജിപ്ഷ്യന്‍ സംരംഭത്തിലെ ഗവേഷകനായ ഇഷാക് ഇബ്രാഹിം പറയുന്നു.

‘ ക്രിസ്ത്യാനിറ്റിയുടെ ഏഴ് ദിവ്യകര്‍മ്മകളില്‍ ഒന്നായാണ് മാമോദിസയെ പരിഗണിക്കുന്നത്. ക്രിസ്ത്യാനിറ്റിയില്‍ ചേരുമ്പോള്‍ ഒരു വ്യക്തിയെങ്ങനെയാണ് പുനര്‍ജനിക്കുകയെന്നതിനെയാണ് മാമോദിസ സൂചിപ്പിക്കുന്നത്.’ അദ്ദേഹം വിശദീകരിക്കുന്നു.

ക്രിസ്ത്യാനികള്‍ ജീവിതത്തില്‍ ഒരു തവണയാണ് മാമോദിസ ചടങ്ങ് നടത്തുന്നത്. അത് കുഞ്ഞായിരിക്കുമ്പോഴാണ്. എന്നാല്‍ ഒരു സഭ മറ്റൊരു സഭ നടത്തിയ മാമോദിസയെ അംഗീകരിക്കാത്തതിനാല്‍ കത്തോലിക്കാ സഭയില്‍ നിന്നും ഓര്‍ത്തഡോക്‌സിലേക്കോ മറിച്ചോ മാറണമെങ്കില്‍ വീണ്ടും മാമോദിസ നടത്തേണ്ട സ്ഥിതിയാണുണ്ടായിരുന്നതെന്നും അദ്ദേഹം പറയുന്നു.

‘സഭകള്‍ക്ക് സഹവര്‍ത്തിത്വം സാധ്യമാണ് എന്ന സന്ദേശത്തിലാണ് ഈ ഉടമ്പടിയുടെ പ്രധാന്യം.’ ഇഷാക്ക് ഇബ്രാഹിം പറഞ്ഞു.

ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷവും ഈ ഉടമ്പടിയെ എതിര്‍ക്കില്ലെന്നാണ് കരുതുന്നത്. തീര്‍ച്ചയായും ചില എതിര്‍പ്പുകളുയരും. എന്നാല്‍ അതൊന്നും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement