എഡിറ്റര്‍
എഡിറ്റര്‍
മതിലുകള്ളല്ല പാലങ്ങളാണ് പണിയേണ്ടത് ; ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ
എഡിറ്റര്‍
Thursday 9th February 2017 8:19pm

pop

വത്തിക്കാന്‍ സിറ്റി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ട്രംപിന്റെ കുടിയേറ്റ-അഭയാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് മാര്‍പ്പാപ്പയുടെ പ്രതികരണം.

മതിലുകളല്ല പകരം പാലങ്ങളാണ് പണിയേണ്ടത് എന്നായിരുന്നു മാര്‍പ്പാപ്പയുടെ പ്രസ്താവന. മതിലുകള്‍ക്ക് പകരം പരസ്പര ബന്ധങ്ങളെ ഊഷ്മളമാക്കുന്ന പാലങ്ങളാണ് മനുഷ്യന്‍ നിര്‍മ്മിക്കേണ്ടത്. പകയും വിദ്വേഷവും നിറഞ്ഞ പെരുമാറ്റം ക്രിസ്ത്യന്‍ സംസ്‌കാരമല്ലെമന്നും മാര്‍പ്പാപ്പ പറഞ്ഞു.


Also Read: വിരാട ചരിതം തുടര്‍ക്കഥയില്‍ ഒരേട് കൂടി പിന്നിട്ട് വിരാട് കോഹ്‌ലി : നേടിയത് അപൂര്‍വ്വ റെക്കോര്‍ഡ്


അഭയാര്‍ത്ഥികളേയും കുടിയേറ്റക്കാരേയും നിയന്ത്രിച്ചു കൊണ്ടുള്ള ട്രംപിന്റെ നിലപാടുകളെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു മാര്‍പ്പാപ്പ. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ തടയാനായി മതില്‍ പണിയുമെന്ന പ്രസ്താവന ട്രംപ് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു.

അധികാരത്തില്‍ എത്തിയതിന് തൊട്ട് പിന്നാലെ തന്നെ അഭയാര്‍ത്ഥി-കുടിയേറ്റ വിരുദ്ധ നയങ്ങളുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ട്രംപിനെതിരെ രാജ്യത്തിന് അകത്തുനിന്നും പുറത്ത് നിന്നും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടെയാണ് മാര്‍പ്പാപ്പയുടെ പ്രതികരണം.

Advertisement