Categories

ജോണ്‍ പോള്‍ രണ്ടാമന്റെ വധശ്രമത്തിനു പിന്നില്‍ ഇസ്‌ലാമിക തീവ്രവാദികള്‍?

1981ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമനെ വധിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ ഇസ്‌ലാമിക തീവ്രവാദികളായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പോളണ്ടിലെ പഴയ കമ്മ്യൂണിസ്റ്റ് നേതാവാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ജനറല്‍ വോസിനിക് ജറുസെല്‍ക്കിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പോളണ്ടിലെ ജീസസ് മാസികയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കുരിശുയുദ്ധം നടത്തുന്ന ആളായിട്ടാണ് ഇസ്‌ലാമിക തീവ്രവാദികള്‍ അദ്ദേഹത്തെ കണ്ടിരുന്നതെന്നും ഇതാണ് വധശ്രമത്തില്‍ കലാശിച്ചതെന്നും പഴയ കമ്മ്യൂണിസ്റ്റ് പറയുന്നുണ്ട്.

വത്തിക്കാനിലെ സെന്റ് പീറ്റേര്‍സ് സ്‌ക്വയറില്‍വെച്ച് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനുനേരെ അക്രമി വെടിവെയ്ക്കുകയായിരുന്നു. തുര്‍ക്കിക്കാരനായ മെഹ്മത്ത് അലി അഗ്കയായിരുന്നു വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് പോപ്പ് രക്ഷപ്പെട്ടത്.

അതിനിടെ ജറുസല്‍ക്കിയുടെ വെളിപ്പെടുത്തലുകള്‍ ഇതിനകം തന്നെ ഏറെ വിവാദംസൃഷ്ടിച്ചിട്ടുണ്ട്. മേയ് ഒന്നിനാണ് പോപിന്റെ ബീറ്റിഫിക്കേഷന്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ജറുസല്‍ക്കിയുടെ പുതിയ വെളിപ്പെടുത്തല്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ആരോപണമുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.