എഡിറ്റര്‍
എഡിറ്റര്‍
റോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍ വേട്ടയാടപ്പെടുന്നത് സ്വന്തം ആചാരങ്ങളും മുസ്‌ലിം വിശ്വാസവും പിന്തുടരുന്നത് കൊണ്ട്: ഫ്രാന്‍സിസ് മാര്‍പ്പാപ്പ
എഡിറ്റര്‍
Wednesday 8th February 2017 10:49pm

marp

 

 


മ്യാന്‍മര്‍ അവരെ പുറത്തെറിഞ്ഞിരിക്കുകയാണ്. ആരും അവരെ സ്വീകരിക്കാത്തത് കൊണ്ട് ഒരു സ്ഥലത്ത്  നിന്നും മറ്റൊരു സ്ഥലത്തേക്ക് പാലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. സമാധാനകാംക്ഷികളായ നല്ല ജനങ്ങളാണവര്‍. അവര്‍ ക്രിസ്ത്യാനികളല്ല. അവര്‍ നമ്മുടെ സഹോദരീ സഹോദരന്മാരാണ് പോപ്പ് പറഞ്ഞു.


വത്തിക്കാന്‍:  റോഹിങ്ക്യന്‍ മുസ്‌ലിംങ്ങളെ വേട്ടയാടുന്ന മ്യാന്‍മാര്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെ വിമര്‍ശനവുമായി പോപ്പ് ഫ്രാന്‍സിസ്.

റോഹിങ്ക്യന്‍ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് സ്വന്തം ആചാരങ്ങളും മുസ്‌ലിം മതവിശ്വാസവും പിന്തുടര്‍ന്ന് ജീവിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണ്.  വര്‍ഷങ്ങളായി അവര്‍ പീഡനമനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും പോപ്പ് പറഞ്ഞു.

മ്യാന്‍മര്‍ അവരെ പുറത്തെറിഞ്ഞിരിക്കുകയാണ്. ആരും അവരെ സ്വീകരിക്കാത്തത് കൊണ്ട് ഒരു സ്ഥലത്ത്  നിന്നും മറ്റൊരു സ്ഥലത്തേക്ക് പാലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. സമാധാനകാംക്ഷികളായ നല്ല ജനങ്ങളാണവര്‍. അവര്‍ ക്രിസ്ത്യാനികളല്ല. അവര്‍ നമ്മുടെ സഹോദരീ സഹോദരന്മാരാണ് പോപ്പ് പറഞ്ഞു.


Read more: ശശികലയ്ക്ക് എട്ടിന്റെ പണിയുമായി പനീര്‍ശെല്‍വം ; പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കി ; ശശികലയെ വീട്ടില്‍ നിന്ന് ഇറക്കിവിടും 


വത്തിക്കാനില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പോപ്പ് ഫ്രാന്‍സിസ്. റോഹിങ്ക്യന്‍ ജനങ്ങളെ സുരക്ഷാസേന കൂട്ടക്കശാപ്പ് നടത്തുന്നതായി കഴിഞ്ഞയാഴ്ച പുറത്തു വന്ന യു.എന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

സൈനികര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുകയും വീടുകള്‍ക്ക് തീയിടുന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ട അഭയാര്‍ത്ഥികളില്‍ നിന്നെടുത്ത വിവരങ്ങളെ ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്.

2016 ഒക്ടോബറിന് ശേഷം മാത്രമായി 65,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ബംഗ്ലാദേശിലെത്തിയത്.

Advertisement