എഡിറ്റര്‍
എഡിറ്റര്‍
വത്തിക്കാന്റെ ഉന്നത സ്ഥാനങ്ങളില്‍ സ്വവര്‍ഗാനുരാഗ ലോബി ഉണ്ടെന്ന് പോപ് ഫ്രാന്‍സിസ്
എഡിറ്റര്‍
Wednesday 12th June 2013 3:28pm

pope-francis2

വത്തിക്കാന്‍: വത്തിക്കാനില്‍ രഹസ്യമായി സ്വവര്‍ഗാനുരാഗികളുടെ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോപ് ഫ്രാന്‍സിസ്. ആദ്യമായാണ് ഇത്തരമൊരു പ്രസ്താവനയുമായി പോപ് രംഗത്തെത്തുന്നത്.

ലാറ്റിന്‍ അമേരിക്കന്‍ കത്തോലിക്‌സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പോപ് ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

കത്തോലിക് ചര്‍ച്ചിന്റെ സെന്‍ട്രല്‍ ഗവേര്‍ണിങ് ബോഡിയില്‍ ഇപ്പോഴും അഴിമതി നടക്കുന്നുണ്ടെന്നും റോമന്‍ ക്യുറിയയ്ക്കിടയില്‍ സ്വവര്‍ഗാനുരാഗികളുടെ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനെതിരെ ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നും എന്ത് ചെയ്യാന്‍ സാധിക്കുമെന്ന ആലോചനയിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച സ്‌പെയിനില്‍ നടന്ന ‘ലാറ്റിനമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ കോണ്‍ഫഡറേഷന്‍ ഓഫ് റിലീജ്യസ് മെന്‍ ആന്‍ഡ് വുമണ്‍’ എന്ന പരിപാടിക്കിടെ ക്യുറിയ സഭയില്‍ വിശുദ്ധരായ ചിലരുണ്ടെന്നും എന്നാല്‍ അവിടെയും അഴിമതി നടത്തുന്ന ചിലരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പോപ്പിന്റെ പദവിയിലിരുന്ന് കൊണ്ട് ഇത്തരം കാര്യങ്ങള്‍ പറയുന്നത് അദ്ദേഹത്തിന്റെ പദവിയെ തന്നെ ദോഷകരമായി ബാധിക്കുമെന്ന നിലപാടിലാണ് ചിലര്‍. സംഘടനാരഹിതമായുള്ള പ്രവര്‍ത്തനമാണ് പോപ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന വാദവും വന്നിട്ടുണ്ട്.

Advertisement