കൊച്ചി: നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി നടിയും അവതാരികയുമായ പൂര്‍ണിമ ഇന്ദ്രജിത്ത്.


Dont Miss  സ്ത്രീവിരുദ്ധ ഡയലോഗുകളും നായകന്റെ അഴിഞ്ഞാട്ടവുമുള്ള സിനിമ ചെയ്യില്ലെന്ന് തീരുമാനിക്കുന്നതായിരിക്കും വലിയ നീതി; താരങ്ങളോടും സംവിധായകരോടും ആഷിഖ് അബു 


നിങ്ങളുടെ സങ്കല്‍പ്പങ്ങളേക്കാള്‍ എത്രയോ മുകളിലാണ് അവളെന്നും നിങ്ങള്‍ക്ക് തെറ്റിപ്പോയെന്നും പൂര്‍ണിമ പറയുന്നു.

നിങ്ങള്‍ക്കൊന്നും അറിയാത്ത ഒരു മനസ് അവള്‍ക്കുണ്ട്. ജിഷയെയും സൗമ്യയേയും കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ ,ദേഷ്യവും വിഷമവും അടക്കാനാവാതെ ഞങ്ങളുടെ മുമ്പില്‍ പൊട്ടിത്തെറിച്ച വ്യക്തിയായിരുന്നു അവളെന്നും പൂര്‍ണിമ പറയുന്നു.

അവരുടെ നിസ്സഹായാവസ്ഥയില്‍ വിഷമിച്ചും, വ്യവസ്ഥിതികളെ ചീത്തവിളിച്ചും,നാളെ ഇത് എനിക്കോ,നിനക്കോ സംഭവിക്കാമെന്നും പറഞ്ഞ അവള്‍ നിങ്ങളുടെയൊക്കെ സങ്കല്‍പ്പങ്ങളേക്കാള്‍ മുകളിലാണെന്നും പൂര്‍ണിമ പറയുന്നു.

പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിങ്ങള്‍ക്കറിയാത്ത ഒരു ഭാവനയുമുണ്ട്..കൂട്ടരേ..
അരുണ ഷോന്‍ബാഗിനെയും,സൗമ്യയെയും,
ജിഷയെയും കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ ,ദേഷ്യവും വിഷമവും അടക്കാനാവാതെ ഞങ്ങളുടെ മുമ്പില്‍ പൊട്ടിത്തെറിച്ച ഭാവന…
അവരുടെ നിസ്സഹായാവസ്ഥയില്‍ വിഷമിച്ചും, വ്യവസ്ഥിതികളെ ചീത്തവിളിച്ചും,നാളെ ഇത് എനിക്കോ,നിനക്കോ സംഭവിക്കാമെന്നും പറഞ്ഞ ഭാവന..

നിങ്ങള്‍ മനസ്സില്‍ കണ്ട ഭാവനയൊക്കെ തെറ്റിപ്പോകും കൂട്ടരേ..ശക്തയാണവള്‍..
എന്റെ ഭാവന..