എഡിറ്റര്‍
എഡിറ്റര്‍
പൂര്‍ണിമ ഭാഗ്യരാജ് തിരിച്ചെത്തുന്നു
എഡിറ്റര്‍
Tuesday 5th June 2012 2:35pm

ചെന്നൈ: പഴയകാല നടി പൂര്‍ണിമ ഭാഗ്യരാജ് തിരിച്ചെത്തുന്നു. തമിഴ് സംവിധായകന്‍ സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ആതലന്‍ കാതല്‍ വീട്ടു പിള്ളൈ’ എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമയുടെ തിരിച്ചുവരവ്. നല്ലു സ്റ്റുഡിയോയാണ് ചിത്രം നിര്‍മിക്കുന്നത്. യുവന്‍ ശങ്കര്‍രാജയാണ് സംഗീതം.

1980ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയില്‍ എത്തി തിളങ്ങി നിന്ന ശേഷം വെള്ളിവെളിച്ചത്തിന്റെ ലോകത്തുനിന്നു തീര്‍ത്തും കുടുംബിനിയായി മാറിനിന്ന പൂര്‍ണിമ ഭാഗ്യരാജ് തിരിച്ചുവരവിനൊരുങ്ങുന്നു. നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പൂര്‍ണിമയുടെ തിരിച്ചുവരവ്.

പ്രഭുവിന്റെ ജോടിയായി ഉങ്കള്‍ വീട്ടു പിള്ളൈയിലാണ് പൂര്‍ണിമ അവസാനമായി അഭിനയിച്ചത്.

Advertisement