എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തെ ദരിദ്രര്‍ ഒരു ദിവസം ജീവിക്കുന്നത് 17 രൂപ കൊണ്ട്
എഡിറ്റര്‍
Saturday 22nd June 2013 12:00am

poor

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ചിലര്‍ ജീവിക്കുന്ന ഇന്ത്യയില്‍ ദരിദ്രര്‍ ജീവിക്കുന്നത് വെറും 17 രൂപ കൊണ്ട്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ്(എന്‍.എസ്.എസ്.ഒ) ആണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.
Ads By Google

ഗ്രാമങ്ങളിലെ ദരിദ്രരില്‍ ദരിദ്രരായ ജനങ്ങള്‍ 17 രൂപ കൊണ്ടാണ് ഒരു ദിവസം കഴിച്ച് കൂട്ടുന്നത്. നഗരങ്ങളിലെ ദരിദ്രര്‍  23 കൊണ്ടും ഒരു ദിവസം ജീവിക്കുന്നു. 2011 മുതല്‍ 2012 വരെയുള്ള കണക്കുകളാണ് കഴിഞ്ഞ വ്യാഴായ്ച്ച പുറത്ത് വിട്ടത്.

കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ ഏറ്റവും താഴേക്കിടയില്‍ ജീവിക്കുന്നവരുടെ ശരാശരി പ്രതിമാസ വരുമാനം 521.44 ഉം നഗരങ്ങളില്‍ 700.50 രൂപയുമാണ്.

എന്നാല്‍ രാജ്യത്തെ മുന്‍ ശ്രേണിയില്‍ ജീവിക്കുന്നവരില്‍ അഞ്ച് ശതമാനം പേരുടെ പ്രതിമാസ വരുമാനത്തില്‍ ഗ്രാമത്തിലുള്ളവരുടേത് 4,481 രൂപയും നഗരങ്ങളിലേത് 10,282 രൂപയുമാണ്.

Advertisement