ന്യൂദല്‍ഹി: ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യാനുള്ള പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരില്‍ അഭിപ്രായഭിന്നത. ഏഴായിരം കോടി രൂപ ചെലവുള്ള പദ്ധതി സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ ആശങ്ക.

Ads By Google

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 70 ദശലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ മൊബൈല്‍ നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്.

ഒരു കുടുംബത്തിന് ഫോണ്‍ നല്‍കാന്‍ 1000 രൂപയെന്നാണ് കണക്കാക്കിയത്. എന്നാല്‍ ധനമന്ത്രാലയം സാമ്പത്തിക ബാധ്യതയെക്കുറിച്ച് ആശങ്കയിലാണ്.

പദ്ധതിയെക്കുറിച്ച് തങ്ങളുമായി ആലോചിച്ചിട്ടില്ലെന്ന് ടെലികോം മന്ത്രാലയവും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ പദ്ധതി പ്രഖ്യാപിക്കാന്‍ സാധ്യതയില്ല.

പദ്ധതി സംബന്ധിച്ച് കൂടിയാലോചിച്ചിട്ടില്ലെന്ന് ടെലികോം മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.