Categories

മഴ കുറഞ്ഞത് ജി.ഡി.പി വളര്‍ച്ച 6%ആക്കുമെന്ന് അലുവാലിയ

ന്യൂദല്‍ഹി:  മഴ കുറഞ്ഞതിനാല്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 6% ആയി കുറയുമെന്ന് ആസൂത്രണ കമ്മീഷന്റെ മുന്നറിയിപ്പ്. 2011-12 വര്‍ഷത്തില്‍ ജി.ഡി.പി നിരക്ക് ഒമ്പത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞനിരക്കായി റെക്കോര്‍ഡിട്ടിരുന്നു. 6.5% ആയിരുന്നു ജി.ഡി.പി. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇനിയും കുറയാനാണ് സാധ്യതയെന്നും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞു.

Ads By Google

കഠിനമായ വരള്‍ച്ചയാണ് രാജ്യം സമീപഭാവിയില്‍ നേരിടാന്‍ പോകുന്നതെന്ന് കഴിഞ്ഞദിവസം കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ അളവില്‍ 15% കുറവുണ്ടായതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ച കുറയുമെന്നും അലുവാലിയ അറിയിച്ചു.

രാജ്യത്തെ ദാരിദ്ര്യം 26% കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 2011-12 കാലയളവിലെ എന്‍.എസ്.എസ്.എ കണക്ക് പ്രകാരമാണിത്. 2000ത്തിലേതിനെ അപേക്ഷിച്ച് ദാരിദ്ര്യം കുറഞ്ഞിട്ടുണ്ട്. 2009-10 കാലയളവില്‍ പോവേട്ടി റേഷ്യോ 29.8% ആയിരുന്നു. ടെണ്ടുല്‍ക്കര്‍ കമ്മറ്റിയുടെ കണക്ക് പ്രകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.



‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള