എഡിറ്റര്‍
എഡിറ്റര്‍
തൊഴിലില്ലായ്മക്ക് കാരണം മോശം ഇംഗ്ലീഷും കമ്പ്യൂട്ടര്‍ പരിഞ്ജാനമില്ലാത്തതും
എഡിറ്റര്‍
Sunday 23rd June 2013 1:04pm

degree-students

ന്യൂദല്‍ഹി: ഇന്ത്യയില്‍ ബിരുദ പഠനം കഴിഞ്ഞിട്ടും ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കാത്തതിന്റെ കാരണം മേശമായ ഇംഗ്ലീഷും വേണ്ടത്ര കമ്പ്യൂട്ടര്‍ അറിവില്ലാത്തതാണെന്നും റിപ്പോര്‍ട്ട്.
Ads By Google

നാഷണല്‍ എംബ്ലോയബിലിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ പ്രതിവര്‍ഷം അഞ്ച് മില്യണ്‍ വിദ്യാര്‍ത്ഥികള്‍ ബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷമാളുകള്‍ക്കും അനുയോജ്യമായ ജോലി കണ്ടെത്താന്‍ സാധിക്കാത്തത്  യോഗ്യതക്ക് പുറമെ ഇംഗ്ലീഷ് ഭാഷയില്‍ ആശയ വിനിമയം നടത്താനുള്ള കഴിവില്ലാതത്തും, വേണ്ടത്ര കമ്പ്യൂട്ടര്‍ പരിഞ്ജാനമില്ലാത്തതുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

നഗരങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവരിലാണ് ഈ പ്രവണത കൂടുതലായും കണ്ട് വരുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

60000 ത്തോളം വരുന്ന ബിരുദ വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്.

ഇംഗ്ലീഷ് വിഷയത്തിലുള്ള ആശയവിനിമയ  പാടവം, കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഭാഷാ അപഗ്രഥനം, പ്രത്യക വിഷയത്തിലുള്ള ധാരണ എന്നിവയിലാണ് ഉദ്യോഗാര്‍ത്ഥികളില്‍ പഠനം നടത്തിയത്.

എന്നാല്‍ സ്ത്രീകളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ ചിലര്‍ പുരുഷനൊപ്പവും, മറ്റു ചിലര്‍ പുരുഷനേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുമാണെന്നും പഠനം വിലയിരുത്തി.

എന്നാല്‍ കൊമേഴ്‌സ്, ആര്‍ട്‌സ്, ഐ.ടി മേഖലയില്‍ പുരുഷനേക്കാള്‍ മികവ് പുലര്‍ത്താന്‍ സ്ത്രീകള്‍ക്കാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

14 മുതല്‍ 16 ശതമാനം വരെയുള്ള  ബിരുദദാരികള്‍ സെയില്‍സ്,  കസ്റ്റമര്‍ കെയര്‍ രംഗത്തുമാണ് ജോലിയെടുക്കുന്നത്. ചിലര്‍ക്ക് മെച്ചപ്പെട്ട യോഗ്യതയും,  കഴിവുമുണ്ടായിട്ടും നല്ല ജോലികള്‍ കിട്ടാതെ പോവുന്നത് കഴിവുകള്‍ക്കപ്പുറത്ത് അവസരങ്ങള്‍ ലഭിക്കാത്തത്‌
കൊണ്ടാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Advertisement