കൊല്ലം: പി ഡി പിക്ക് മുസ്‌ലിം ലീഗുമായി ആജന്‍മശത്രുതയില്ലെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വ്യക്തമാക്കി. ലീഗിന്റെ മനോഭാവം മാറിയാല്‍ സഹകരിക്കാന്‍ തയ്യാറാണെന്നും സിറാജ് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പി ഡി പി മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ട്. അബ്ദുള്‍ നാസര്‍ മഅദനിയെ സ്‌നേഹിക്കുന്നവര്‍ പി ഡി പിക്ക് വോട്ടു നല്‍കിയിട്ടുണ്ട്. സി പി ഐ എമ്മില്‍ നിന്നും സര്‍ക്കാറില്‍ നിന്നും പി ഡി പിക്ക് നീതി ലഭിച്ചിട്ടില്ലെന്നും സിറാജ് പറഞ്ഞു.