തിരുവനന്തപുരം: പൂന്തുറ സിറാജ് പി ഡി പിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടിയുമായുള്ള ശീതയുദ്ധം നിലനില്‍ക്കേയാണ് പൂന്തുറ സിറാജ് വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്.

പി ഡി പിയെ തകര്‍ക്കുന്നതിനായി പാര്‍ട്ടിശത്രുക്കളുമായി ചേര്‍ന്ന് മറ്റൊരു പാര്‍ട്ടിനേതാവ് നടത്തുന്ന സാഹചര്യത്തിലാണ് രാജിയെന്ന് സിറാജ് വ്യക്തമാക്കി. സ്ഥാനം ഒഴിഞ്ഞെങ്കിലും അബ്ദുള്‍ നാസര്‍ മഅദനിക്കൊപ്പം എന്നും നിലകൊള്ളുമെന്നും പൂന്തുറ സിറാജ് അറിയിച്ചു.

തദ്ദേശഭരണ തിരഞ്ഞെടുപ്പിനുശേഷം മുസ്‌ലിം ലീഗുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പൂന്തുറസിറാജ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ശത്രുക്കളുമായിചേര്‍ന്ന് പി ഡി പിയെ നശിപ്പിക്കാനാണ് സിറാജിന്റെ ശ്രമമെന്ന് ഗഫുര്‍ പുതുപ്പാടി ആരോപിച്ചിരുന്നു.