ഹവായ്: കോമ്മണ്‍വെല്‍ത്ത് ഗെയിംസില്‍ ഡിസ്‌ക്കസ് ത്രോയില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ കൃഷ്ണ പൂനിയ പിതയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഹവായില്‍ നടക്കുന്ന ആള്‍ടിയസ് ട്രാക്ക് മത്സരത്തിലാണ് പൂനിയ 64.76 മീറ്റര്‍ ദൂരത്തില്‍ ഡിസ്‌ക്കസ് എറിഞ്ഞ് ദശീയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. സീമ ആന്റില്‍സിന്റെ 64.64 എന്ന റെക്കോര്‍ഡാണ് പൂനിയ മറികടന്നത്. എന്നാല്‍ പൂനയയ്ക്ക് മത്സരത്തില്‍ വെള്ളി മെഡല്‍ നേടാനെ സാധിച്ചുള്ളൂ.

ആദ്യ റൗണ്ടില്‍ പൂനിയയുടെ പ്രകടനം ആയിരുന്നെങ്കിലും പിന്നീടുള്ള റൗണ്ടുകളില്‍ 56.96,64.76,62.68,61.55,63.68 മീറ്റര്‍ ദൂരത്തില്‍ ഡിസ്‌ക്കസ് എറിയുകയായിരുന്നു. നിലവിലെ ഒളിംപിക്‌സ് ചാമ്പ്യനായ യു.എസുക്കാരി സ്റ്റെഫാനി ബ്രൗണ്‍ ട്രാഫ്‌ടോണ്‍ 66.86 മീറ്റര്‍ ദൂരം ഡിസ്‌ക്കസ് എറിഞ്ഞാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഗിയ ലെവിസ് സ്മാള്‍വുഡ് 63.97 മീറ്റര്‍ എറിഞ്ഞ് മൂന്നാം സ്ഥാനത്തുമെത്തി.

കൃഷ്ണ പൂനിയ നേരത്തെ അമേരിക്കയില്‍ നടന്ന ഫ്‌ലിംങ് ത്രൊ മീറ്റില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ലണ്ടനില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരുന്നു. വിരേന്ദര്‍ പൂനിയയാണ് കൃഷ്ണ പൂനിയയുടെ കോച്ചും ഭര്‍ത്താവും.

 

Malayalam News

Kerala News in English