എഡിറ്റര്‍
എഡിറ്റര്‍
പൂനയില്‍ ബോംബു സ്‌ഫോടനം: ഒരാള്‍ക്ക് പരിക്ക്
എഡിറ്റര്‍
Thursday 2nd August 2012 10:54am

പൂന: പൂനയിലെ ജുംഗ്‌ലീ മഹാരാജ് റോഡില്‍ ഇന്നലെ വൈകുന്നേരം ബോംബ് സ്‌ഫോടനം. ഒരാള്‍ക്ക് പരിക്കു പറ്റി.

Ads By Google

നാലു ബോംബുകളാണ് പൊട്ടിയത്. ഒരിടത്ത് പ്ലാസ്റ്റിക് ബാഗിലും മറ്റൊരിടത്ത് വേസ്റ്റ് ബോക്‌സിലും രണ്ടിടത്ത് സൈക്കിളുകളിലുമാണ് ബോംബുകള്‍ വെച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ജുംഗ്‌ലീ മഹരാജ് റോഡിലെ ബല്‍ഗന്ധര്‍വ്വ രങ്ക് മന്ദിര്‍ ഓഡിറ്റോറിയത്തിനു സമീപമാണ് ആദ്യ സ്‌ഫോടനം നടന്നത്. ഇതില്‍ ദയാനന്ദ് പാട്ടീല്‍ എന്നയാള്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്.

അണ്ണ ഹസാരെയ്ക്ക് പിന്തുണനല്‍കി ‘അഴിമതിക്കെതിരെ ഇന്ത്യ’ എന്ന സംഘടന (ഐ.എ.സി.) സമരം നടത്തുന്ന ബാലഗന്ധര്‍വ ഓഡിറ്റോറിയത്തിനടുത്തും ചുറ്റുവട്ടത്തുമായിട്ടായിരുന്നു സ്‌ഫോടനങ്ങള്‍. പുതിയ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പങ്കെടുക്കേണ്ടിയിരുന്ന ഒരു പരിപാടിയുടെ വേദിയും ഇതിനടുത്തുണ്ടായിരുന്നു. മന്ത്രി അവസാന നിമിഷം പരിപാടി റദ്ദാക്കിയിരുന്നു.

സ്ഥിതി ഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും പേടിക്കാനൊന്നുമില്ലെന്നും പൂന പോലീസ് കമ്മീഷണര്‍ ഗുലാബ്‌റാവൂ പോള്‍ പറഞ്ഞു.

എന്നാല്‍ ഇത് വളരെ ആസൂത്രിതമായി നടത്തിയ ആക്രമാണെന്നും ഭീകരവാദികളുടെ പങ്ക് നിഷേധിക്കാനാവില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

അതേസമയം പരിക്കുപറ്റിയ പാട്ടീലാണ് ബോംബുകള്‍ കൊണ്ടു വെച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ പോളിത്തീന്‍ ബാഗുമായി ബോംബുസ്‌ഫോടനം നടന്ന പ്രദേശത്ത് ചുറ്റിത്തിരിഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. അണ്ണ ഹസ്സാരെ സംഘത്തില്‍ പെട്ടയാളാണ് ഇയാള്‍ എന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇത് അണ്ണ ഹസ്സാരെ സംഘം നിഷേധിച്ചിട്ടുണ്ട്.

Advertisement