പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ 40 കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. പൂഞ്ചിലെ മുഗള്‍ റോഡില്‍ നിന്നുമാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. 38 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രജൗരിയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്. ബസ് നിയന്ത്രണം വിട്ടാണ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടം ഉണ്ടാകാന്‍ ഇടായായ കാരണം വ്യക്തമായിട്ടില്ല.