മുംബൈ: ഈ മോഡലുകളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഇപ്പോഴല്ലേ മനസിലായത്. അല്ലെങ്കില്‍ ഇങ്ങനെ ചെയ്യാമോ? സെമിയില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ ജയിച്ചാല്‍ ഉടുതുണി ഉപേക്ഷിക്കുമെന്നായിരുന്നു പ്രശസ്ത മോഡലായ പൂനം പാണ്ഡേ പറഞ്ഞത്. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ പറയുന്നു, ഫൈനലിലേ തുണിയുരിയൂ എന്ന്.

പൂനത്തിന്റെ ‘പ്രകടനം’ എവിടെവെച്ചായിരിക്കും എന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എവിടെയായാലും തനിക്ക് പ്രശ്‌നമില്ലെന്നായിരുന്നു മറുപടി. താരങ്ങളുടെ ഡ്രസ്സിംഗ് റൂമില്‍ വെച്ചോ അല്ലെങ്കില്‍ സ്‌റ്റേഡിയത്തില്‍വെച്ചോ ആകുന്നതിലും ഈ മോഡലിന് വിരോധമില്ല. കൂട്ടുകാരും ബന്ധുക്കളും എന്തിന് സ്വന്തം മാതാപിതാക്കള്‍ പോലും തന്റെ തീരുമാനത്തിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പൂനം പറയുന്നു.

എന്നാല്‍ ഇതിന് ബി.സി.സി.ഐയുടെ അനുമതി ലഭിക്കുമോ എന്ന കാര്യത്തില്‍ പൂനത്തിന് സംശയമുണ്ട്്. എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബി.സി.സി.ഐയുടെ അനുമതി ലഭിച്ചാലും ഇല്ലെങ്കിലും പൂനം തീരുമാനം നടപ്പാക്കണമെന്നാണ് കൂട്ടുകാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്തായാലും ടീം ഇന്ത്യയുടെ പ്രകടനത്തിനൊപ്പം പൂനത്തിന്റെ ചൂടുള്ള പ്രകടനം കാണേണ്ടിവരുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.