മുംബൈ: ഒടുവില്‍ പൂനം പാണ്ഡെ തുണിയുരിഞ്ഞു. ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ നഗ്നയാകുമെന്നു പ്രഖ്യാപിച്ച മുംബൈ മോഡല്‍ പൂനം വാഗ്ദാനം ഭാഗികമായി നിറവേറ്റി. മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററിലാണ് പൂനം തുണിയുരിഞ്ഞത്. ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയിട്ടു മാസങ്ങളായെങ്കിലും ലോകകപ്പ് നേടിയതിന്റെ ആഹ്ലാദത്തിലല്ല പൂനത്തിനു വാഗ്ദാനം പാലിക്കാനുള്ള അവസരം ലഭിച്ചത്. ഇന്ത്യയുടെ ദയനീയ പരാജയങ്ങളില്‍ മനം നൊന്താണ് പൂനം ഈ സാഹസം ചെയ്തത്. പൂര്‍ണ നഗ്നയായില്ലെങ്കിലും ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളാണ് പൂനം ട്വിറ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

അവശേഷിക്കുന്ന ഏകദിന മത്സരങ്ങളിലെങ്കിലും ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തണമെന്ന ആഗ്രഹം കൊണ്ടാണ് പൂനം ഇത് ചെയ്തത്. നമ്മുടെ സമയം വരുമെന്നും, ഇംഗ്ലണ്ടിനെ എന്റെ ടീം പരാജയപ്പെടുത്തുമെന്നും പൂനം ചിത്രങ്ങള്‍ക്കു കീഴില്‍ കുറിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരത്തിലും ഏക ട്വന്റി 20 മത്സരത്തിലും ഇന്ത്യ ‘സംപൂജ്യരായിരുന്നു’. ആദ്യ ഏകദിനം മഴയില്‍ കുളിച്ചതോടെ ഇനിയുള്ള മത്സരത്തിലെങ്കിലും ഇന്ത്യന്‍ ടീമിനു ആവേശംപകരാനാണ് തുണിയുരിഞ്ഞത്.