എഡിറ്റര്‍
എഡിറ്റര്‍
ആദ്യ ഹിന്ദി ചിത്രവുമായി പൂനം പാണ്ഡെ
എഡിറ്റര്‍
Friday 26th October 2012 12:19pm

ഏറെ പ്രതീക്ഷയോടെ ബോളിവുഡിലേക്ക് ചുവടുവെയ്ക്കുകയാണ് ഫാഷന്‍ ലോകത്തെ താരമായ പൂനം പാണ്ഡെ. പേര് തീരുമാനിച്ചിട്ടില്ലാത്ത  ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതായി പൂനം പാണ്ഡെ അറിയിച്ചു.

വളരെ ബോള്‍ഡ് ആയ സിനിമയാണ് ഇത്. ഗാഢമായ പല മുഹൂര്‍ത്തങ്ങളും ഉണ്ടെങ്കിലും സെന്‍സര്‍ ബോര്‍ഡിന് കട്ട് ചെയ്യാന്‍ കാര്യമായൊന്നും ഉണ്ടാകില്ലെന്നും പൂനം പറയുന്നു.

Ads By Google

ഇത് മുതിര്‍ന്നവര്‍ക്കായുള്ള ചിത്രമാണ്. വളരെ ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റേത്. ബോള്‍ഡ് സിനിമകള്‍ കാണാന്‍ ആളുകള്‍ക്ക് പൊതുവെ താത്പര്യം കൂടുതലാണെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്. എന്നാല്‍ മികച്ച തിരക്കഥയായതുകൊണ്ട് മാത്രമാണ് ഞാന്‍ ഈ ചിത്രം ചെയ്യാന്‍ തീരുമാനിച്ചത്. സിനിമയിലേക്കുള്ള എന്റെ വരവില്‍ സന്തോഷിച്ചിരിക്കുകയാണ് എന്റെ ബന്ധുക്കളെല്ലാവരും.

സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ചിത്രത്തിലെ ചില രംഗങ്ങള്‍ തീവ്രമായ രീതിയില്‍ ചിത്രീകരിക്കേണ്ടതാണ്. എന്നാല്‍ അത് സെന്‍സറിങ്ങില്‍ വിഷയമാകുമെന്ന് തോന്നുന്നില്ല.

സിനിമയെ ഏറെ ആരാധനയോടെ കണ്ട ആളാണ് ഞാന്‍. എങ്കിലും നല്ല അവസരത്തിനായി കാത്തിരിക്കുകയായിരുന്നു-പൂനം പറഞ്ഞു.

മുംബൈയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും രണ്ട് മൂന്ന് ദിവസത്തിനിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചിങ് നടക്കുമെന്നും പൂനം പാണ്ഡെ പറഞ്ഞു.

Advertisement