കൊല്‍ക്കത്ത: സൂപ്പര്‍മോഡല്‍ പൂനം പാണ്ഡേ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വലിയ തലവേദനയാണ്. പൂനത്തിന്റെ ചെയ്തികള്‍ക്ക് പിന്നാലെ വരുന്ന വിവാദങ്ങള്‍ക്ക് ഉത്തരം പറയേണ്ട ഗതി വന്നിരിക്കുകയാണ് മുഖ്യമന്ത്രിക്ക്

2011 ല്‍ ഇന്ത്യ ലോകകപ്പ് നേടിയാല്‍ താന്‍ തുണിയുരിയുമെന്ന പ്രസ്താവനയിലൂടെയാണ് പൂനം മാധ്യമ ശ്രദ്ധ നേടിയത്. അതിനുശേഷം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പൂനം തന്റെ ചൂടന്‍ രംഗങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്ത് ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു.

തുണി ധരിക്കുന്ന കാര്യത്തില്‍ പിശുക്ക് കാട്ടിയാണ് പൂനം ഇതുവരെ വാര്‍ത്തകളില്‍ ഇടംതേടിയതെങ്കില്‍ ഇപ്പോള്‍ പൂനം തുണി ധരിച്ചതാണ് പ്രശ്‌നമായിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഒരു പത്രം പ്രസിദ്ധീകരിച്ച പൂനത്തിന്റെ ചിത്രമാണ് പുതിയ വിവാദത്തിനാധാരം. പര്‍ദ്ദ ധരിച്ചുനില്‍ക്കുന്ന ചിത്രമായിരുന്നു അത്.

പൂനത്തെപ്പോലൊരാള്‍ പര്‍ദ്ദ ധരിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ കൊല്‍ക്കത്ത നഗരത്തില്‍ പ്രതിഷേധ പ്രകനടങ്ങള്‍ നടത്തി. പ്രക്ഷോഭകര്‍ നാലാം നമ്പര്‍ ബ്രിഡ്ജിലെ ഗതാഗതം സ്തംഭിപ്പിച്ച് പോലീസിന് പണിയുണ്ടാക്കുകയും ചെയ്തു. ഒടുവില്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ തിരിച്ചയച്ചത്. പ്രതിഷേധം എന്നിട്ടും അടങ്ങാതായതോടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി സമാധാനം നിലനിര്‍ത്തണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കേണ്ടി വരികയും ചെയ്തു.

ബംഗാളില്‍ സമാധാനം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് മമത എസ്.എം.എസ് അയക്കുകയും ചെയ്തു.