എഡിറ്റര്‍
എഡിറ്റര്‍
മലയാളി കൂട്ടായ്മയില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ്; പൂള്‍വോ
എഡിറ്റര്‍
Thursday 9th January 2014 12:19pm

poolwo

ഫേസ്ബുക്കിനെ തോല്‍പ്പിക്കാന്‍ അഞ്ച് മലയാളികള്‍ ചേര്‍ന്നൊരുക്കിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായി പൂള്‍വോ ഡോട്ട് കോം.

മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ നിന്ന് വ്യത്യസ്തമായി വിനോദവും വിജ്ഞാനവും ഒന്നിച്ച് ഒരു പ്ലാറ്റ്‌ഫോമില്‍ എത്തുന്നു എന്നതാണ് പൂള്‍വോയുടെ പ്രത്യേകത.

65 രാജ്യങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് പുറമേ എല്ലാ പ്രമുഖ പത്രങ്ങളും പൂള്‍വോയുടെ ന്യൂസ് പേജില്‍ ലഭ്യമാകും. പോള്‍ മെനുവിലൂടെ ഓണ്‍ലൈന്‍ വോട്ടിങ്ങിനുള്ള സൗകര്യവുമുണ്ട്.

ഫോട്ടോസ്, വീഡിയോ എന്നിവ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നതിനൊപ്പം ബ്ലോഗുകള്‍, ജോബ് സെര്‍ച്ച്, മ്യൂസിക് എന്നീ സേവനങ്ങളും ഈ സൈറ്റില്‍ ലഭ്യമാണ്. നിലവിലുള്ള വെബ്‌സൈറ്റുകളില്‍ നിന്നും വ്യത്യസ്തമായ ടോപ്‌മെനു പൂള്‍വോയുടെ ഉപയോഗം കൂടുതല്‍ ലളിതമാക്കുന്നു.

പലതരത്തിലുള്ള അഭിരുചികളുള്ള ആളുകളെ കണ്ടെത്താനും അവരുമായി സൗഹൃദംസ്ഥാപിക്കാനും പൂള്‍വോ അവസരമൊരുക്കുന്നു.  ബ്രീഫ് കേസ് എന്ന പേരിലുള്ള സ്‌റ്റോറേജ സ്‌പേസില്‍ എന്തും സൂക്ഷിച്ചു വെക്കാനും ആവശ്യമുള്ളപ്പോള്‍ പെട്ടെന്ന് തിരഞ്ഞെടുക്കാനും പൂള്‍വോയിലൂടെ സാധിക്കും.

കോഴിക്കോട് സ്വദേശികളായ അഞ്ജലി.കെ, കെ.എം.പ്രേമദാസന്‍, ജോര്‍ജ്കാക്കനാട്, ടിഞ്ചു.പി.മോഹന്‍, കെ.എസ്.നായര്‍ എന്നിവരാണ് പൂള്‍വോയുടെ സാരഥികള്‍.

ഇന്റര്‍നെറ്റില്‍ പലയിടത്തായി ലഭ്യമായ ഫീച്ചറുകളെല്ലാം ഒരു പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്നത് ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവമാകും. ഇ-ലോകത്തെ സൂപ്പര്‍മാര്‍ക്കറ്റാണ് പൂള്‍വോ എന്നാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍ പറയുന്നത്.

കേന്ദ്ര മാനവവിഭവശേഷിവകുപ്പ് സഹമന്ത്രി ഡോ.ശശി തരൂരാണ് പൂള്‍വോയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Advertisement