കണ്ണൂര്‍: കണ്ണൂര്‍  ഇരിട്ടിയില്‍ വീണ്ടും ബോംബേറ്. രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. നാസര്‍, രാജീവന്‍ എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.

ആര്‍.എസ്.എസ് നേതാവിന് നേരെ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് വൈകീട്ട് ബി.ജെ.പി പ്രകടനത്തിന് പിന്നാലെയാണ് പോലീസിനു നേരെ ആക്രമണുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഒരു ജീപ്പില്‍നിന്നും നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമം ജില്ലയിലെ പലസ്ഥലത്തും തുടരുകയാണ്.