Categories

‘പൂജാമുറിയല്ല ഹിന്ദുവാകാനുള്ള മാനദണ്ഡം’: മദ്രാസ് ഹൈക്കോടതി

madras-highcourt

ചെന്നൈ: വീട്ടില്‍ പൂജാമുറിയില്ലെന്നത് കൊണ്ട് ഹിന്ദു ആവാതിരിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. സംവരണ സീറ്റില്‍ മത്സരിച്ച് വിജയിച്ച ദളിത് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി നല്‍കിയ പരാതിയില്‍ വിധി പറയുകയായിരുന്നു കോടതി.

ഹിന്ദു മതം സ്വീകരിച്ച വസികരന്‍ സംവരണ സീറ്റില്‍മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്ന് എതിര്‍സ്ഥാനാര്‍ത്ഥി ഇദ്ദേഹം ക്രിസ്ത്യനാണെന്ന് കാണിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.

പരാതി അന്വേഷിക്കാന്‍ വസികരന്റെ വീട്ടിലെത്തിയവര്‍ അവിടെ പൂജാമുറിയില്ലെന്നും ദൈവങ്ങളുടെ ചിത്രമില്ലെന്നും റിപ്പോര്‍ട്ട് നല്‍കി.

വീട്ടിനകത്ത് നിന്ന് ബൈബിളും കുരിശും കണ്ടെത്തിയതിനാല്‍ വസികരന്‍ ദളിതനാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം റദ്ദാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

എന്നാല്‍ വീട്ടില്‍ പൂജാമുറിയില്ലെന്നത് കൊണ്ട് ഒരാള്‍ ഹിന്ദു ആവാതിരിക്കില്ലെന്ന് പറഞ്ഞ കോടതി വസികരനെതിരായ പരാതി തള്ളുകയായിരുന്നു. വസികരന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും ജാതി സര്‍ട്ടിഫിക്കറ്റും കോടതി പരിശോധിച്ചു.

അതേ സമയം കേസുമായി ബന്ധപ്പെട്ട് കളക്ടര്‍ തനിക്ക് അയച്ച നോട്ടീസുകളിലെല്ലാം വിക്ടര്‍ എന്ന തന്റെ പഴയ പേരാണ് ഉള്ളതെന്ന് കാണിച്ച് വസികരന്‍ പരാതി നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മത്സരിച്ച് ജയിക്കുന്നത് വരെ വസികരന്റെ ജാതി ആര്‍ക്കും പ്രശ്‌നമായില്ലെന്നും കോടതി നിരീക്ഷിച്ചു.

Tagged with: |