എഡിറ്റര്‍
എഡിറ്റര്‍
കമലിനൊപ്പം ഉത്തമവില്ലനില്‍ പൂജയും ആന്‍ഡ്രിയയും
എഡിറ്റര്‍
Saturday 1st March 2014 5:17pm

andreah

ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന ഉത്തമ വില്ലന്‍ എന്ന ചിത്രത്തിലെ നായികമാരുടെ എണ്ണം സംബന്ധിച്ച് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തില്‍ കമല്‍ ഹാസന് മൂന്ന് നായികമാരാണുള്ളതെന്നായിരുന്നു നേരത്തെ വാര്‍ത്ത.

എന്നാല്‍ ഇപ്പോാഴിതാ ഉത്തമവില്ലനിലെ നായികമാരെ സംബന്ധിച്ച് തീരുമാനമായിരിക്കുന്നു. കമലിനൊപ്പം വിശ്വരൂപത്തില്‍ അഭിനയിച്ച പൂജാ കുമാറും ആന്‍ഡ്രിയ ജെര്‍മിയയുമാണ് ചിത്രത്തിലെ നായികമാര്‍.

മരിയാനിലൂടെ പ്രശസ്തയായ പാര്‍വ്വതി മേനോനും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

മാര്‍ച്ച് മൂന്നിന് ബാംഗലൂരില്‍ വച്ച് നടക്കുന്ന പൂജയ്ക്ക് ശേഷമായിരിക്കും ഷൂട്ടിങ് ആരംഭിക്കുക എന്ന് സിനിമയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ചിത്രത്തിന്റെ കഥയും തിരക്കഥയും കമലിന്റേത് തന്നെയാണ്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ചിത്രം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement