എഡിറ്റര്‍
എഡിറ്റര്‍
ബ്രാഡ്മാന് ശേഷം ഓസിസ് കണ്ട മികച്ച താരമാണ് പോണ്ടിങ്: ഗാംഗുലി
എഡിറ്റര്‍
Friday 30th November 2012 3:17pm

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പെര്‍ത്തില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തിന് ശേഷം വിരമിക്കുന്ന ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ്,  ഇതിഹാസ താരം ബ്രാഡ്മാന് ശേഷം ഓസിസ് കണ്ട മികച്ച താരമാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

ലോക ക്രിക്കറ്റിന് തന്നെ സമഗ്രമായ സംഭാവന നല്‍കിയ വ്യക്തിയാണ് പോണ്ടിങ്ങെന്നും അദ്ദേഹത്തിന്റെ 17 വര്‍ഷത്തെ കരിയര്‍ വലിയൊരു അത്ഭുതമാണെന്നും ഗാംഗുലി പറഞ്ഞു.

Ads By Google

ഒരു തലമുറയുടെ തന്നെ ബാറ്റ്‌സ്മാനാണ് പോണ്ടിങ്. ഡോണ്‍ ബ്രാഡ്മാന് ശേഷം ലോകം കണ്ട ബാറ്റ്‌സ്മാന്‍ മാറില്‍ ചിലരാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും റിക്കി പോണ്ടിങ്ങുമെല്ലാം.

ബോള്‍ ചെയ്യുന്ന ആളെ ആക്രമിച്ച് കളിക്കുന്ന ശൈലിയാണ് പോണ്ടിങ്ങിന്റേത്. ക്രീസില്‍ നിന്നുകൊണ്ട് തന്നെ വമ്പന്‍ ഷോട്ടുകള്‍ക്ക് മുതിരുകയും ബൗളര്‍മാരെ പ്രതിരോധത്തിലാക്കാനും പോണ്ടിങ്ങിന് പ്രത്യേക കഴിവുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയും അത് തന്നെയാണ്.

ഒരു ക്യാപ്റ്റനെന്ന നിലയില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ച വ്യക്തിയാണ് അദ്ദേഹം. എനിയ്ക്ക് തോന്നുന്നത് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ഓസ്‌ട്രേലിയയ്ക്ക് നേടാനായത് പോണ്ടിങ്ങിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നെന്നാണ് തോന്നുന്നത്. ഓസ്‌ട്രേലിയന്‍ ടീമിനെ ലോകത്തിലെ തന്നെ മികച്ച ടീമുകളിലൊന്നാക്കി മാറ്റാന്‍ പോണ്ടിങ് എടുത്ത ശ്രമം കുറച്ചൊന്നുമല്ല.

ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും ഒരു പോലെ തിളങ്ങുന്ന പോണ്ടിങ്ങുമായി തനിയ്ക്ക് വളരെ അടുത്ത ബന്ധമാണെന്നും ഗാംഗുലി പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിലായാല്‍ പോലും ഞാന്‍ മികച്ച സ്‌കോര്‍ നേടിയ പല മത്സരങ്ങളിലും അദ്ദേഹം എന്റെ അടുത്ത് വന്ന് അഭിനന്ദിച്ചിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.

Advertisement