മെല്‍ബണ്‍: വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ മുന്‍ നായകന്‍ റിക്കിപോണ്ടിംഗിനെ ഉള്‍പ്പെടുത്തി. പരിക്കിന്റെ പിടിയിലാണെങ്കിലും മൈക്കല്‍ ക്ലാര്‍ക്കാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞമാസമാണ് 37 കാരനായ പോണ്ടിംഗ് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

മോശം ഫോമിനെ തുടര്‍ന്ന്  കോമണ്‍വെല്‍ത്ത് ബാങ്ക് സീരിസിലെ ശേഷിച്ച മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് പോണ്ടിംഗ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതേസമയം ടെസ്റ്റ് മത്സരങ്ങളില്‍ താന്‍ തുടരുമെന്ന് പോണ്ടിംഗ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തും. ബാര്‍ബഡോസിലെ ബ്രിഡ്ജ് ടൗണില്‍ ഏപ്രില്‍ ഏഴിനാണ് പരമ്പര തുടങ്ങുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യൂവാഡെ, മധ്യനിര ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഫോറസ്റ്റ് എന്നിവര്‍ ടെസ്റ്റില്‍ അരങ്ങേറും. 2009 ലെ ആഷസ് പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് ഓസിസ് ടെസ്റ്റ് ടീമില്‍ 16 പേര്‍ ഉള്‍പ്പെടുന്നത്.

ടീം: മൈക്കിള്‍ ക്ലാര്‍ക്ക്, ഷെയ്ന്‍ വാട്‌സണ്‍, മൈക്കിള്‍ ബീര്‍, എഡ് കോവന്‍, പീറ്റര്‍ ഫോറസ്റ്റ്, ബ്രാഡ് ഹഡിന്‍, റയാന്‍ ഹാരിസ്, ബെന്‍ ഹില്‍ഫെന്‍ഹാസ്, മൈക്ക് ഹസി, നഥാന്‍ ലിയോണ്‍, ജെയിംസ് പാറ്റിന്‍സണ്‍, റിക്കി പോണ്ടിംഗ്, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക്, മാത്യുവാഡെ, ഡേവിഡ് വാര്‍ണര്‍.

Malayalam news

Kerala news in English