സ്ത്രീകളുടെ ശബരിമലയെന്നാണ് ആറ്റുകാല്‍ ക്ഷേത്രം അറിയപ്പെടുന്നത്. വര്‍ഷംതോറും കുംഭമാസത്തില്‍ നടന്നുവരുന്ന പൊങ്കാലയാണ് ക്ഷേത്രത്തിന്റെ പേര് ലോകമെമ്പാടുമെത്തിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുചേരുന്ന ചടങ്ങെന്ന നിലയില്‍ ഗിന്നസ് ബുക്കിലും പൊങ്കാല ഇടം നേടിയിട്ടുണ്ട്. ഗിന്നസ് ബുക്കിലെ 1997ലെ കണക്കനുസരിച്ച് 15 ലക്ഷം സ്ത്രീകളാണ് ക്ഷേത്രത്തില്‍ പൊങ്കാലയിട്ടത്. അടുത്ത പേജില്‍ തുടരുന്നു