എഡിറ്റര്‍
എഡിറ്റര്‍
ലൈംഗികാതിക്രമം തടയാന്‍ ഓവര്‍കോട്ടിനുള്ളില്‍ ഒളിച്ചിരിക്കുക: പുതുച്ചേരി സര്‍ക്കാര്‍
എഡിറ്റര്‍
Sunday 6th January 2013 2:15pm

പുതുച്ചേരി: സ്ത്രീകള്‍ക്കെതരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി എത്തിയിരിക്കുകായാണ് പോണ്ടിച്ചേരി സര്‍ക്കാര്‍. ഓവര്‍ കോട്ടിനുള്ളില്‍ കയറിയിരുന്ന് പീഡനങ്ങഌല്‍ നിന്ന് രക്ഷ നേടാനാണ് സര്‍ക്കാര്‍ സ്ത്രീകളോട് നിര്‍ദേശിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടികള്‍ ഓവര്‍കോട്ട് ധരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇത് കൂടാതെ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കാനും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ബസ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

Ads By Google

ഇന്നലെ വിദ്യാഭ്യാസ മന്ത്രി ടി. ത്യാഗരാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. അടുത്ത കാലത്ത് പ്ലസ്റ്റു വിദ്യാര്‍ത്ഥിനിയെ ബസിലെ കണ്ടക്ടറും കോളേജ് വിദ്യാര്‍ത്ഥിയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പുതിയ നിര്‍ദേശങ്ങള്‍.

സര്‍ക്കാറിന്റെ പുതിയ നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാര്‍ പ്രസ്താവനയ്‌ക്കെതിരെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ രംഗത്തെത്തി.

സ്്ത്രീകളുടെ വസ്ത്രധാരണമല്ല പീഡനത്തിന് കാരണം. ഇത്തരം പരാമര്‍ശങ്ങളിലൂടെ പ്രശ്‌നങ്ങളെ ചെറുതായി കാണുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്ത്രീകള്‍ക്ക് ഡ്രസ് കോഡ് നിര്‍ദേശിക്കുന്നതിലൂടെ പീഡനങ്ങള്‍ക്ക് കാരണം സ്ത്രീകളാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ പ്രതികരിച്ചു.

അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ബസ് ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബസ്സില്‍ വനിതാ കണ്ടക്ടറാവും ഉണ്ടാകുക. സര്‍ക്കാറിന്റെ ഈ തീരുമാനത്തെ സുധാ സുന്ദരരാമന്‍ സ്വാഗതം ചെയ്തു.

സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യപ്രാധാന്യമുണ്ടെന്ന് ബോധവത്കരണം നടത്തുമെന്നും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും സുധ സുന്ദരരാമന്‍ പറഞ്ഞു.

Advertisement