എഡിറ്റര്‍
എഡിറ്റര്‍
പോളിയുടെ ടെക്‌നിക്കുമായി പോളിടെക്‌നിക്
എഡിറ്റര്‍
Thursday 14th November 2013 3:37pm

polytechnic

കുഞ്ചാക്കോ ബോബന്‍ പോളി എന്ന കഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ചിത്രമാണ് പോളിടെക്‌നിക്.

എം. പദ്മകുമാറാണ് ചിത്രം ഒരുക്കുന്നത്. ഭാവനയാണ് ചിത്രത്തിലെ നായിക.

അജു വര്‍ഗീസും ജോജു ജോര്‍ജ്ജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണ് ചിത്രമെന്നാണ് അറിയുന്നത്.

ഓര്‍ഡിനറിയുടെ തിരക്കഥ ഒരുക്കിയ നിഷാദ് കോയ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

കലാ നായരാണ് ചിത്രം നിര്‍മാണം ചെയ്യുന്നത്. രാജീവ് നായരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിടും.

പ്രമോദ് കെ. പിള്ളയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. കെ.എന്‍.എം ആന്‍ഡ് പേഴ്‌സി പിക്ചറാണ് ചിത്രം തിയ്യേറ്ററുകളിലെത്തിക്കുക.

Advertisement