തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണത്തെ അനുകരിച്ച് പരിപാടി അവതരിപ്പിച്ച ഇന്ത്യാവിഷനെതിരെ നിയമസഭ അവകാശലംഘനത്തിന് കേസെടുക്കണമെന്ന് പി ജയരാജന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന ബജറ്റിന് ശേഷം ഇന്ത്യാവിഷന്‍ സംപ്രേക്ഷണം ചെയ്ത ‘പൊളിട്രിക്‌സ്’ എന്ന പരിപാടിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

അവതാരകന്‍ നിയമസഭയ്ക്കുള്ളില്‍ നിന്ന് പരിപാടി അവതരിപ്പിക്കുന്നു എന്ന് തോന്നുന്ന വിധത്തില്‍ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് സംപ്രേക്ഷണം ചെയ്‌തെന്നും, ഇത് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പി ജയരാജന്‍ ആരോപിച്ചു. ജയരാജന്റെ പരാതി പരിശോധിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു.