Categories

രാഷ്ട്രീയക്കാര്‍ വിഡ്ഡികള്‍: സി.എന്‍.ആര്‍ റാവു

c-n-r-ravu

ബാംഗലൂര്‍: ശാസ്ത്രരംഗത്തെ പുരോഗതിക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കാത്ത രാഷ്ട്രീയക്കാര്‍ വിഡ്ഡികളാണെന്ന് സി.എന്‍ റാവു.

ഭാരത രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചതിന് ശേഷം ബാംഗലൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സി.എന്‍.ആര്‍ റാവു രാഷ്ട്രീയക്കാരെ പരസ്യമായി വിമര്‍ശിച്ചത്.

പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക സമിതിയുടെ ചെയര്‍മാനാണ് സി.എന്‍.ആര്‍ റാവു. ഇന്ത്യയുടെ വികസനം ശാസ്ത്രരംഗത്തും വിദ്യാഭ്യാസരംഗത്തും നടത്തുന്ന നിക്ഷേപത്തെ ആശ്രയിച്ചാണിരിക്കുന്നത്.

നിലവില്‍ ഇന്ത്യക്ക് ശാസ്ത്രപുരോഗതിയോട് ആഭിമുഖ്യമില്ലെന്നും വികസിത രാജ്യങ്ങള്‍ക്കെല്ലാം ശാസ്ത്രീയനേട്ടങ്ങളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ഭാവിയില്‍ ഈ വളര്‍ച്ച കൈവരിക്കണമെന്നും ശാസ്തരരംഗത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇന്ത്യ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ചൈനക്കാരുടെ കഠിനാധ്വാനഫലമാണ് അവരുടെ ശാസ്തരരംഗത്തെ നേട്ടങ്ങള്‍ എന്നും നമ്മള്‍ അവരെപ്പോലെ കഠിനാധ്വാനം ചെയ്യാത്തവരാണെന്നും റാവു കൂട്ടിച്ചേര്‍ത്തു.