Categories

രാഷ്ട്രീയ ജ്യോത്സ്യം…

സൂചിമുന / തുന്നല്‍ക്കാരന്‍

ഒന്ന്…
രാഷ്ട്രീയക്കാര്‍ പൊതുവേ ജ്യോത്സ്യത്തില്‍ വിശ്വസിക്കുന്നവരാണ്. ജനങ്ങളെക്കാള്‍ അവര്‍ക്ക് പലപ്പോഴും രാഷ്ട്രീയ ജ്യോതിഷികളെയാണു വിശ്വാസം. സിനിമക്കാരും ഈ വിഷയത്തില്‍ ഒട്ടും പിന്നിലല്ല. നഗ്‌ന പൂജമുതല്‍ കാലു നക്കല്‍ വരെ നടത്താന്‍ ജ്യോത്സ്യന്‍ പറഞ്ഞാല്‍ ഇവറ്റകള്‍ തയ്യാറാവുകയും ചെയ്യും.

എന്തായാലും കമ്മ്യൂണിസ്റ്റ് സഖാക്കള്‍ ജ്യോത്സ്യന്മാരെ പൊതുവേ പരസ്യമായ് അടുപ്പിക്കാറില്ല. അങ്ങനെ അടുപ്പിക്കുന്നവരെ അവര്‍ പുറത്തേക്ക് അയക്കാറുമുണ്ട്.

സ്വന്തം ജാതകം തേടിപ്പോയ അബ്ദുള്ളക്കുട്ടിയെ കറിവേപ്പിലപോലെ പുറത്തെറിയാന്‍ പാര്‍ട്ടിക്ക് സാധിച്ചു. ജ്യോതിഷികള്‍ കൂട്ടായ് കൂടോത്രം നടത്തുന്നതിന്റെ ഫലമാണോ എത്ര നല്ല ഭരണം നടത്തിയാലും തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതെന്ന് ഒന്ന് ജ്യോത്സ്യം വെച്ച് നോക്കിയാലോ എന്ന് ഭാവിയില്‍ പാര്‍ട്ടി ആലോചിക്കാനും മതി.

കോണ്‍ഗ്രസുകാര്‍ക്ക് ജ്യോത്സ്യത്തില്‍ വളരെ വിശ്വാസമാണ്. കോണ്‍ഗ്രസുകാരന്റെ ഖദര്‍ മുണ്ട് അഴിച്ച് പരിശോധിച്ചാലറിയാം എത്ര ഏലസ് അരയില്‍ കെട്ടിയിട്ടുണ്ടാവും എന്ന്.

രണ്ട്…

ഇവിടെ തുന്നല്‍ക്കാരനും ഒരു ജ്യോത്സ്യന്‍ ആവാന്‍ തീരുമാനിച്ചു. തുന്നല്‍ മെഷീനു പകരം കവടിയും പലകയും മഷിയും വെറ്റിലയുമോക്കെയായ് അല്പം സമയം ഇരിക്കാം. ചിലതൊക്കെ മഷി നോട്ടത്തിലൂടെയേ തെളിയൂ..

പി. ശശിയെ പാര്‍ട്ടി പുറത്താക്കിയതിനു എന്താവും കാരണം ? പത്രങ്ങള്‍ പറയുന്നതിലോ പാര്‍ട്ടി പറയുന്നതിലോ തുന്നല്‍ക്കാരനു വിശ്വാസമില്ല. പാര്‍ട്ടി പറയുന്നൂ ശശി സഖാവിനു ചികില്‍സയെന്ന്. ശശി സഖാവും പറയുന്നു ചികില്‍സയെന്നു.പക്ഷേ സഖാവിനെ കണ്ടിട്ട് അസുഖമൊന്നും തോന്നുന്നുമില്ല. നല്ല ഉശിരന്‍ തന്നെ.

പത്രങ്ങള്‍ പറയുന്നത് അല്‍പം അശ്ലീലവും. അല്ലെങ്കിലും ലവന്മാര്‍ക്ക് ഈ അടുത്ത കാലത്തായ് അല്‍പം അശ്ലീലം കൂടുതലാണ്. ആരെങ്കിലും ആറ്റില്‍ വക്കില്‍ വെളിക്കിരിക്കാന്‍ പോയാലും ക്യാമറയും തൂക്കി അവര്‍ ചെല്ലും എന്തെങ്കിലും അശ്ലീലം കിട്ടിയേക്കും എന്ന് കരുതി. ഇവരെ തെറിവിളിക്കാന്‍ ഒരു വി.കെ.എന്‍ ഇല്ലാതെ പോയതാണു കേരളത്തിന്റെ ഗതികേട്.

അപ്പോള്‍ ദക്ഷിണ വെച്ച് ആരംഭിക്കാം അല്ലേ..?

പേരു പി.ശശി

നാള്‍ പരസ്യമായ് പറയില്ല (സാരമില്ല തുന്നല്‍ക്കാരന്‍ ഗണിച്ച് കണ്ടുപിടിച്ചോളാം)

അനുകൂല ഗ്രഹം പിണറായി

ദോഷ ജാതകം  സഖാക്കള്‍ ദോഷം

ഓം ക്രീം ഏ.കെ.ജി ഭവനായ നമഃഹ ഹോ.. ( ഹേയ് ചുമ്മാ ഒരു ഇഫക്ടിനു.. സിനിമാ പാട്ട് പാടിയാലും മതി, പക്ഷേ അത് ഇവര്‍ക്ക് മനസ്സിലാവും..)

മൂന്ന്…

പാര്‍ട്ടിയില്‍ അതിശക്തമായ പ്രതിഷേധം സഖാക്കളില്‍ നിന്നുമുയരുന്നു. ആ പ്രതിഷേധം കല്ലേറുകളായ് മുതിര്‍ന്ന നേതാക്കളുടെ വീടുകളില്‍ പതിക്കുന്നു. സഖാവ് എന്നുവെച്ചാല്‍ ആജീവനാന്തം മണ്ടന്മാരായ് ജീവിക്കുന്നവരെന്ന ധാരണ അവര്‍ തിരുത്തിക്കഴിഞ്ഞു.

പി. ശശിക്കെതിരെ പണ്ട് ഒരു ആരോപണം വന്നിരുന്നെങ്കില്‍ അത് പിണറായി സ്‌നേഹത്താല്‍ തടയപ്പെടുകയും ആരോപണം ഉന്നയിച്ചവന്‍ പുറത്ത് പോവുകയും ചെയ്യുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ശശി മാറുന്നുവെന്ന് മാത്രമല്ല ആ സ്ഥാനത്തേക്ക് പിണറായി വിജയനു മറ്റൊരു അടുത്ത ആളെ നിയമിക്കാനും സാധിച്ചില്ല. ഇത് കാണിക്കുന്നത് പിണറായി വിജയനെതിരെ പാര്‍ട്ടി തിരിഞ്ഞിരിക്കുന്നുവെന്നാണു. കണ്ണൂര്‍ നഷ്ടമായാല്‍ പിന്നെ പിണറായി വിജയനു പാര്‍ട്ടിയില്‍ യാതൊരു സ്ഥാനവും ഉണ്ടാവില്ല. കണ്ണൂര്‍ പാര്‍ട്ടിയുടെ തലയാണ്. തലക്കടിച്ച് ബോധം കെടുത്തുന്ന ഈ നടപടി പാര്‍ട്ടി വളരെ ഭംഗിയായ് നടപ്പിലാക്കിയിരിക്കുന്നു.

ഇതോടെ നിരവധി പിണറായി ചേരിയിലുള്ള സഖാക്കള്‍ ഒന്നെങ്കില്‍ നന്നാവേണ്ടി വരും അല്ലെങ്കില്‍ പുറത്ത് പോകേണ്ടി വരും. ഈ അടി അതാണു സൂചിപ്പിക്കുന്നത്. എന്ത് നെറികേടും കാണിച്ച് ഇനി ആര്‍ക്കും സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന ശക്തമായ സൂചന.

ശുഭം..

നാറാണത്ത് ഭ്രാന്തന്‍..

ഒക്കെയൊരു വെറും ഭ്രാന്തന്റെ സ്വപ്നം നേരു നേരുന്ന ഭ്രാന്തന്റെ സ്വപ്നം.. ഭ്രാന്തന്മാര്‍ വരും കാലത്തെ പ്രവചിച്ചവരാണ്.

സൂചിമുന

പി.ശശിക്ക് പാപപരിഹാരം..

നിരവധി വര്‍ഷം പാര്‍ട്ടിയുടെ അടിസ്ഥാന ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച് എന്താണു കമ്മ്യൂണിസം എന്ന് പഠിക്കുക. അതിനു ശേഷം ചെയ്യ്ത സമസ്താപരാധവും സഖാക്കളുടെ മുന്നില്‍ ഏത്തമിട്ട് പറയുക…

അനന്തരം അവര്‍ തീരുമാനിക്കും.. എന്താവും ഭാവിയെന്ന്.

(ഡിസംബര്‍ 14 2010ന് ഡൂള്‍ ന്യൂസില്‍ പ്രസ്ദ്ധീകരിച്ചത്)‌

തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍

മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രപ്പനെപ്പോലെ…

ജയിച്ചാല്‍ മുഖ്യമന്ത്രി, തോറ്റാല്‍ പാര്‍ട്ടി സെക്രട്ടറി

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍

കണ്ണാടി കാണ്മോളം..

അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…

Tagged with:

3 Responses to “രാഷ്ട്രീയ ജ്യോത്സ്യം…”

  1. p.s.hariram

    very nice humour..It is important to function as watch dogs on public functionaries..keep it up…

  2. നിരഞ്ജന്‍

    രക്ത സാക്ഷി കുടീരങ്ങളില്‍ നിന്നും നിലവിളികള്‍ ഉയരുന്നു ……തങ്ങള്‍ ജീവന്‍ കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനത്തിന്റെ തലപ്പത്ത് പെണ്ണ് പിടിയന്മാരും,കള്ളു കുടിയന്മാരും….ഐസ് ക്രീം പെണ്‍ വാണിഭ കേസില്‍ പല പ്രമുഖരെയും ലക്ഷങ്ങള്‍ വാങ്ങി രക്ഷപ്പെടുത്തിയ ഈ തെമ്മാടിയെ അന്നെല്ലാം സംരക്ഷിച്ചവര്‍ ജനങ്ങളോട് കണക്കു പറയേണ്ടി വരും…

  3. sajith

    Muslim leagine pole pennu pidichal ellavarum koodi kootikodukkunna swabhavam cpm nilla. action edukkum….. athanu partyyude reethi…….pennu pidichathinethire arengilum paranjal athu samudayathine apamanikkunnu ennu paranju muzhuvan samudayakkareyum pennupidiyanmarkku kootikodupukarakkunna reethi yilla…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ