Categories

അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്

സൂചിമുന / തുന്നല്‍ക്കാരന്‍

ഒന്ന്…

ഈ കാര്യത്തില്‍ രാഷ്ടപിതാവും കുറെ കൂട്ടുകാരുമൊഴികെ ബാക്കി ഏത് മൂപ്പിലാനും ചെറിയവനും ഈ വിദ്യ കോണ്‍ഗ്രസില്‍ നന്നായ് അറിയാം. ഇത് ത്രികാലജ്ഞാനത്തോടെ തിരിച്ചറിയാന്‍ സാധിച്ചതിനാല്‍ സ്വാതന്ത്ര്യം ലഭിച്ച ഉടന്‍ ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിരിച്ചുവിടാനും, ജോലി ചെയ്യ്തു ജീവിക്കാനും ഉദ്‌ബോധിപ്പിച്ചു.

പക്ഷേ, ഞങ്ങള്‍ക്കറിയാവുന്ന ഏക പണി ഇതാണെന്നു പറഞ്ഞ് പാവം മഹാത്മയെ സ്വാതന്ത്ര്യം കിട്ടിയ അന്നു രാത്രി തെരുവിലിറക്കിയവരാണു കോണ്‍ഗ്രസുകാര്‍.

ഒരു കൊട്ടാരം പാറാവുകാരന്റെ മകനായിരുന്ന മോത്തിലാല്‍ നെഹ്‌റുവിന്റെ മകന്‍ ജവഹര്‍ലാല്‍ ഒരു നയാപ്പൈസാ രാഷ്ട്രീയത്തില്‍ നിന്നും സമ്പാദിച്ചുവെന്ന് ഇ.എം.എസ് പോലും പറഞ്ഞിരിക്കില്ല. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മോളും ഈ വിദ്യയില്‍ അത്ര മികച്ച പ്രകടനക്കാരിയായിരുന്നില്ല.

അധികാരം എന്നതിന്റെ ഹുങ്ക് കാണിക്കും. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും, ഭിന്ദ്രന്‍ വാലയെ വളര്‍ത്തും ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ നടത്തും പക്ഷേ ഭാരതത്തെ കൊള്ളയടിക്കാനൊന്നും താത്പര്യമുണ്ടായിരുന്നില്ല. (സ്വന്തം തറവാട്ടില്‍ നിന്നും എവിടേക്ക് മോഷ്ടിച്ചോണ്ട് പോകാന്‍ എന്ന് എതിരാളികള്‍ അസൂയപ്പെട്ടേക്കാം..)

എന്നാല്‍ രാജീവ് ഗാന്ധി തോക്കു കേസില്‍ പെട്ടു. അധികാരത്തില്‍ നിന്നും പുറത്ത് പോയി. ഇതോടെ കോണ്‍ഗ്രസിനു ഒരു കാര്യം മനസ്സിലായി…….
തങ്ങളുടെ നിലനില്പ്പിനായി അഴിമതി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയിലും ഉണ്ടാക്കിവെക്കുക..

രണ്ട്…

‘കോഴിയെ കട്ടത് എന്തിനാ..?’ ‘ അതെനിക്ക് പൊരിച്ച് തിന്നാന്‍ ആയിരുന്നല്ലോ’ എന്ന അയ്യപ്പപ്പണിക്കരുടെ കള്ളന്റെ അതേ ശേലില്‍ കോണ്‍ഗ്രസുകാരനും മറുപടി പറയും.. ബോഫോഴ്‌സ് തോക്കില്‍ കാശു കട്ടതെന്തിനാ എന്ന് ഗതികേടിനു വല്ല കോണ്‍ഗ്രസു നേതാവിനോടും ചോദിച്ചാല്‍ ‘അതെനിക്ക് വെടിവെക്കാന്‍ ആയിരുന്നല്ലോ, അതെനിക്ക് വെടിവെക്കാന്‍ ആയിരുന്നല്ലോ’ എന്നൊക്കെ പറഞ്ഞേക്കാം.

തങ്ങളുടെ നേതാക്കള്‍ മോഷ്ടാക്കാള്‍ ആവുന്നതില്‍ ഇതുപോലെ അഭിമാനിക്കുന്ന ഒരു വര്‍ഗ്ഗം ഈ നാട്ടില്‍ വേറേ ഉണ്ടാവില്ല. മോഷ്ടിക്കാത്ത നേതാക്കളോട് കോണ്‍ഗ്രസുകാര്‍ക്ക് ‘അലര്‍ജി’യാണു. ‘ജീവിക്കാന്‍ ‘ അറിയാത്തവന്‍ എന്ന് അവരെ ഇകഴ്ത്താനും ഇവര്‍ മുടിഞ്ഞ് പോകാന്‍ നേര്‍ച്ച നേരാനും യാതൊരു മടിയും ഇല്ല.

കക്കാനും നില്‍ക്കാനും അറിയാവുന്ന കോണ്‍ഗ്രസുകാര്‍ എല്ലാക്കാലവും അതിന്റെ തലപ്പക്കത്തിരുന്ന് ഭരിക്കും. അല്ലാത്തവര്‍ തനിക്കും പത്തു തലമുറക്കും ആവശ്യമുള്ളത്ര കട്ടുമുടിച്ച് സുഖവാസത്തിനു പോകും.

കോണ്‍ഗ്രസായി പിറക്കുക എന്നാല്‍ ‘ഇന്ത്യയെ കട്ടുതിന്നാന്‍ ജനിക്കുന്ന ജീവികള്‍’ എന്ന് നിഘണ്ടുവില്‍ എഴുതിച്ചേര്‍ത്താല്‍ അതും അവര്‍ക്കൊരു അലങ്കാരവും അഭിമാനവും ആയിരിക്കും.

മുന്ന്…

പണ്ട് പണ്ട് നമ്മുടെ നാട് കട്ട് മുടിച്ചാണു ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ രീതിയില്‍ സമ്പന്നരായത്. നമ്മുടെ നാടിന്റെ മണ്ണും പൊന്നും അവര്‍ കൊണ്ടുപോയി. വല്ല യുദ്ധത്തിലും നമ്മള്‍ ഇവന്മാരെ പരാജയപ്പെടുത്തി പണ്ട് കൊണ്ടുപോയ സമ്പത്തൊക്കെ പിടിച്ചെടുത്താല്‍.. സായ്പ് ഒരു സൊമാലിയക്കാരനെക്കാള്‍ കഷ്ടമാകും. മാരത്തോണില്‍ ഒഴികെ ഒന്നിലും മെഡല്‍ കിട്ടില്ലെന്നു സാരം.

ഇതുപോലെ ഒരിക്കല്‍ ജനങ്ങള്‍ക്ക് ബോധം ഉണ്ടാവുകയും കോണ്‍ഗ്രസുകാരന്‍ അടിച്ച് മാറ്റിയ ഇന്ത്യയുടെ സമ്പത്ത് ജനങ്ങള്‍ തിരിച്ച് വാങ്ങുകയും ചെയ്യ്താല്‍, ഖദറിട്ട് പല നേതാക്കളും തെരുവില്‍ പിച്ച ചട്ടിയുമായി തെണ്ടേണ്ടി വരും.. ച്ചാല്‍ ‘സ്ട്രീറ്റ് ലൈറ്റില്‍’ പാടും ന്ന് അര്‍ത്ഥം..

മുറിക്കഷ്ണം..
.

കോണ്‍ഗ്രസ് തങ്ങളുടെ ദൗര്‍ബല്യം തികച്ചും തിരിച്ചറിഞ്ഞിരിക്കുന്നു. അഴിമതി, കൊള്ള. ഇതു ചെയ്യാതെ അവര്‍ക്ക് ജീവിക്കാനൊ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനോ ആവില്ല. അതിനാല്‍ അവര്‍ ഇവിടുത്തെ സകലമാന രാഷ്ട്രീയക്കാരും ഇതൊക്കെ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു.

മറ്റുള്ളവര്‍ ചെറിയ ചെറിയ കളവ് നടത്തുമ്പോള്‍, ഭണ്ഡാരപ്പെട്ടി മുഴുവന്‍ ഞങ്ങള്‍ക്ക് കക്കാം എന്ന പ്രമാണത്തില്‍ അവര്‍ അടിയുറച്ച് നില്‍ക്കുന്നു. വല്ലതും ചോദിക്കാന്‍ ഒരുത്തനും തയ്യാര്‍ ആവുകയും ഇല്ല.

ഇടതുപക്ഷത്തെക്കൂടി ഈ പന്തിയില്‍
കൊണ്ട്‌ കെട്ടിയതോടെ കോണ്‍ഗ്രസുകാര്‍ എല്ലാ അര്‍ത്ഥത്തിലും വിജയിച്ചു. ആന്റണിക്ക് പോലും കക്കാം എന്ന നിലയിലെത്തി. വിശുദ്ധ പത്രോസിനെ ചോദ്യം ചെയ്യാന്‍ യൂദാസിനാവുമോ ?

സ്വര്‍ണ്ണ കിരീടത്തിനു പറയാനുള്ള കഥ…..

പണ്ട് പണ്ട് ഒരു രാജാവ് ഒരു സ്വര്‍ണ്ണ കിരീടം നിര്‍മ്മിച്ചു. സ്വര്‍ണ്ണത്തില്‍ മായം കലര്‍ന്നിരിക്കുന്നോ എന്ന് പരിശോധിക്കാന്‍ അദ്ദേഹം ആര്‍ക്കമിഡിസിനോട് ആവശ്യപ്പെട്ടു. ആര്‍ക്കമിഡീസിനു യാതൊരു ബുദ്ധിയും തോന്നിയില്ല. കുളിക്കാന്‍ തൊട്ടിയില്‍ കയറിക്കിടക്കും വരെ. തൊട്ടിയില്‍ കയറിക്കിടന്നപ്പോള്‍ വെള്ളം പുറത്തേക്കൊഴുകുന്നു. അദ്ദേഹം ഇറങ്ങിയോടി. ഉടയാടകളില്ലാതെ ഒരു മഹാവീരനെപ്പോലെ. കിരീടത്തില്‍ സ്വര്‍ണ്ണമല്ലാതെ മറ്റ് ലോഹങ്ങള്‍ ചേര്‍ന്നിട്ടുണ്ട് എന്ന് രാജാവിനെ ബോധ്യപ്പെടുത്തുകയും ചെയ്യ്തു.

ആര്‍ക്കമിഡീസിനു രാജാവ് ധാരാളം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യ്തു.

കീടത്തിനു പറയാനുള്ള കഥ

ഇന്ന് പല കോണ്‍ഗ്രസ് രാഷ്ട്രീയക്കാരന്റെയും മാറ്റ് പ്ലവന തത്ത്വത്തിലൂടെ പരിശോധിച്ചാല്‍… ? ഒരു മാറ്റും ഉണ്ടാവില്ല. തികച്ചും കരിക്കട്ടകളായിരിക്കും ! പരിശോധകന്‍ ‘യൂറേക്കാ, യൂറേക്കാ’ എന്ന് നിലവിളിച്ച് നിരത്തിലൂടെ ഭ്രാന്ത് പിടിച്ച് ഓടുകയും. അവസാനം കുതിരവട്ടത്തോ ഊളന്‍ പാറയിലോ എത്തപ്പെടുകയും ചെയ്യ്‌തേക്കാം…

സൂചിമുന

കോണ്‍ഗ്രസുകാരുടെ ഉത്തോലക തത്ത്വം..

ഒരു തുണ്ട് ലാവ്‌ലിനും ഒരു കോല്‍ സാന്റിയാഗോയും നല്‍കൂ…ഏത് അഴിമതിയും നടത്തിക്കാണിക്കാം…!

പഴയ പോസ്റ്റുകള്‍

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…

Tagged with:

20 Responses to “അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്”

 1. bhaskar

  സൂചിമുനയുടെ അഗ്രം കൊണ്ട് അഴിമതിക്കാര്‍ പുളയട്ടെ…. എന്നാലും കക്കും പഹയര്‍

 2. sanal

  സത്യത്തില്‍ ഇ പത്രം ഏതു രാഷ്ട്രിയ കരുടെതാണ്

 3. apmriyas

  kollam..urgranayittundu..ithu nishpakshakkarudey news paper aanu machaaaaa

 4. Sijo

  ഉമ്മ്മം.. കള്ളന്‍മര്അയ്യ കമ്മ്യൂണിസ്റ്റ്‌ കാര് ഭരിക്കുന്ന കേരളത്തിന്റെ സ്ഥിതി ഒട്ടും മോശം അല്ല.. കള്ളാനു കഞ്ഞി വച്ച, പിനരയ്യി വിജയനും, ഗുണ്ട തലവന്‍ ജയരാജനും… കോണ്‍ഗ്രസ് എത്രയ്യോ ഭേതം .

 5. comrade

  ഈ കാട്ടു കൊള്ളക്കാരെ നേരിടാന്‍ ആയുധമായി സൂചി മതിയോ എന്നൊരു സംശയം.

 6. Vinoj payyanur

  നിഷ്പക്ഷതാ/അതെന്തു കുന്തം!!!!!!!!!ദൂലിന് വ്യക്തമായ പക്ഷം ഉണ്ട് സുഹൃത്തേ..

 7. abbas

  ആ പക്ഷം ഏതാണെന്ന് കൂടി പറയാമോ?

 8. Congressil adyamayi nadakkunna azhimathiuannu ennu thnnum ithu kattal, A.R

  ഇത് കേട്ടാല്‍ തോന്നും കോണ്‍ഗ്രസിലെ ആദ്യത്തെ അഴിമതിയ ഇത് എന്ന് ആന്തുലെ, സുഖ്റം തുടങ്ങി എത്ര പേര്‍ … എന്നിട്ട് സിപിഎം ന്റെ മെക്കട്ട് കയറുന്നു

 9. Vinoj payyanur

  ee aksharangalil paksham vyakthamaayi mansilaakunnille?????????Abbas

 10. vijayan.p

  അബ്ബാസ്‌ ,ഞാന്‍ മനസ്സിലാക്കിയിടത്തോളം dool newsinu ഒരു രാഷ്ട്രീയമുണ്ട് . അത് പുരോഗമന രാഷ്ട്രീയമാണ് . അഴിമതിക്കെതിരായ , പാവപ്പെട്ട ജനതയുടെ പക്ഷത് നില്‍ക്കുന്ന രാഷ്ട്രീയമാനത് . ഈ കാലത്ത് ഒരു ജന പക്ഷ മാധ്യമത്തിനു ഉണ്ടാകകേണ്ടതും ആ രാഷ്ട്രീയമല്ലേ ? രാഷ്ട്രീയം ” എന്നതിനെ കേവല കക്ഷി രാഷ്ട്രീയം എന്നാ തലത്തിലേക്ക് ചുരുക്കി കാണരുത് എന്ന് അബ്യര്തിക്കുന്നു …

 11. viswan

  അബ്ബാസ്‌, സാധാരണക്കാരന്റെ പക്ഷം.

 12. viswan

  ഒരു ജന പക്ഷ മാധ്യമം , സാമൂഹ്യ പ്രതി ബാധതയുള്ള മാധ്യമം നില്‍ക്കേണ്ട പക്ഷം ഏതാണോ,, അവിടെയാണ് ഡൂല്‍ ന്യൂസും നില്‍ക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

 13. Sijo

  സിപിഎം നാട് നന്നക്കിയത് കേരളത്തിലെ ജെനം കണ്ടു; പവപെട്ടവന്റെ രെക്തം കുടിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. ആ വൃത്തിക്കെട്ട പാര്‍ട്ടി എത്രയ്യോ കുടുമ്പത്തെ അനാഥം ആക്കി. ഇന്നി അത് ഉണ്ടാകാതെ നോക്കേണ്ടത് എല്ലാവരുടെയും കടാമയന്നു

 14. viswan

  നിഷ് പക്ഷത എന്നൊന്നില്ല ..അതൊരു പക്ഷമാണ്..ഇതൊക്കെ ഇങ്ങനെ തന്നെ പോകണം എന്നും, ഈ നാട് ഇങ്ങനെ തന്നെ പോയാല്‍ മതി എന്നും കരുതുന്ന സ്വര്തന്മാരുടെ പക്ഷം.

 15. Sijo

  എടൊ സഹാവേ കോണ്‍ഗ്രസ് ചെയ്തതിന്റെ പകുതി ചെയ്യാന്‍ ഇപ്പോഴത്തെ കള്ളന്മാരുടെയും, ഗുണ്ടകളുടെയും സര്‍ക്കാരിന്നു കഴിഞ്ഞോ ?

 16. viswan

  കണ്ടു സര്‍..രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ധീര ജവാന്മാരുടെ വിധവകള്‍ക്ക് വേണ്ടിയുള്ള ആദര്‍ശ് ഫ്ലാറ്റിന്റെ കാര്യത്തില്‍…കാട്ടു കള്ളന്‍ രാജയെ മന്ത്രിയാക്കി, ടു ജീ അഴിമതിയില്‍ നിന്നും കോടികള്‍ സ്വന്തമാക്കിയ കാര്യത്തില്‍…ദുരിതം അനുഭവിക്കുന്ന എന്ടോ സള്‍ഫാന്‍ ഇരകളെ, എന്ടോ സള്‍ഫാന്‍ കമ്പനിക്ക് വേണ്ടി അപമാനിച്ച കാര്യത്തില്‍….കോണ്‍ഗ്രസ്‌ തന്നെ മാതൃക….ഈ കാട്ടു കള്ളന്മാരെയും നാണമില്ലാതെ അവര്‍ക്ക് ജയ് വിളിക്കുന്നവരെയും ജനം കൈകാര്യം ചെയ്യുന്ന കാലം അകലെയല്ല..

 17. viswan

  23 Nov 2010 12:00,
  (23 Nov) ന്യൂഡല്‍ഹി: സ്‌പെക്‌ട്രം അഴിമതിയിലെ വിവാദനായികയും കോര്‍പ്പറേറ്റ് രംഗത്തെ ഇടനിലക്കാരിയുമായ നീരാ റാഡിയയുടെ ടെലിഫോണ്‍സംഭാഷണങ്ങള്‍ പുറത്തുകൊണ്ടുവന്നത് ഡല്‍ഹിയിലെ അധികാരദല്ലാളരുടെ പ്രവര്‍ത്തനരീതികള്‍. 2 ജി സ്‌പെക്‌ട്രം ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് നല്‍കിയ സുചനകളാണ് റാഡിയയുടെ ഫോണ്‍ചോര്‍ത്തലിന് വഴിവെച്ചത്. ആദായനികുതിവകുപ്പ് നടത്തിയ ചോര്‍ത്തലില്‍ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കൊപ്പം മാധ്യമരംഗത്തെ വമ്പന്‍ സ്രാവുകളും കുടുങ്ങി. കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നതില്‍ ഇടനിലക്കാരുടെയുംമറ്റും ഇടപെടലുകളുണ്ടെന്ന സുപ്രധാന വിവരവും ഫോണ്‍ചോര്‍ത്തലിലൂടെ പുറത്തുവന്നു. രാജ്യത്തെ പ്രധാനമേഖലകളിലെ നയരൂപവത്കരണം നടത്തുന്നത് കോര്‍പ്പറേറ്റ് മേഖലയിലെ ഇടനിലക്കാരാണെന്ന് സ്‌പെക്‌ട്രം ഇടപാടിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. രണ്ടു വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് നീരാ റാഡിയ മാധ്യമപ്രവര്‍ത്തകരായ ബര്‍ഖാ ദത്ത്, വീര്‍ സാങ്‌വി എന്നിവരുമായും രാഷ്ട്രീയക്കാരായ കനിമൊഴി, മുന്‍പ്രധാനമന്ത്രി വാജ്‌പേയിയുടെ വളര്‍ത്തുമകളുടെ ഭര്‍ത്താവ് രഞ്ജന്‍ ഭട്ടാചാര്യ തുടങ്ങിയവരുമായി സംസാരിക്കുന്നത്. ബി.ജെ.പി.ക്കാരനായ രഞ്ജന്‍ ഭട്ടാചാര്യയും യു.പി.എ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ഇടപ്പെട്ടതിന്റെ തെളിവുകളാണ് റാഡിയയുടെ സംഭാഷണത്തില്‍ നിന്ന് ലഭിക്കുന്നത്

 18. viswan

  രാഷ്ട്രീയത്തിനപ്പുറമാണ് നീരാ റാഡിയയുടെ ബന്ധങ്ങളെന്നും അത് തെളിയിക്കുന്നു. സി.ബി.ഐക്ക് കൈമാറിയ ടേപ്പുകളില്‍ നീരാ റാഡിയ എ.ഐ.സി.സി ജനറല്‍സെക്രട്ടറി അഹമ്മദ് പട്ടേല്‍, കരുണാനിധി, ഗുലാംനബി ആസാദ്, അഴഗിരി, സ്റ്റാലിന്‍, ദയാനിധി മാരന്‍, ടി.ആര്‍. ബാലു, കരുണാനിധിയുടെ രണ്ടാംഭാര്യ ദയാലുഅമ്മാള്‍, മൂന്നാം ഭാര്യ രാജാത്തി അമ്മാള്‍, അമര്‍സിങ് തുടങ്ങിയവരെക്കുറിച്ചാണ് സംസാരിക്കുന്നത്. പ്രകൃതിവാതകം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് അംബാനി സഹോദരന്‍മാരുടെ കേസ്സില്‍ മുംബൈ ഹൈക്കോടതിവിധിക്കുശേഷവും രണ്ടാം യു.പി.എ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ഡി.എം.കെ. പ്രതിനിധികളെ നിശ്ചയിക്കുന്ന സമയത്തും നീരാ റാഡിയയെന്ന ഇടനിലക്കാരി സജീവമായി ഇടപ്പെട്ടിരുന്നുവെന്ന് ടേപ്പ് പറയുന്നു.

 19. viswan

  എന്‍.ഡി. ടി.വി.യുടെ ഗ്രൂപ്പ് എഡിറ്റര്‍ ബര്‍ഖാ ദത്താകട്ടെ നീരയുമായുള്ള സംഭാഷണങ്ങളില്‍ ഉടനീളം രാജയെ മന്ത്രിയാക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കളെ കാണാമെന്നും സംസാരിക്കാമെന്നും പറയുന്നുണ്ട്. ടി.ആര്‍. ബാലുവിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെത്തുടര്‍ന്ന് കോണ്‍ഗ്രസും ഡി.എം.കെയും തമ്മിലുള്ള ബന്ധം വഷളായപ്പോള്‍ മധ്യസ്ഥയുടെ വേഷമണിഞ്ഞാണ് റാഡിയ എത്തുന്നത്. രാജയെ മന്ത്രിയാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് അറിയുന്നതിന് റാഡിയയെയായിരുന്നു ഡി. എം.കെയിലെ ഒരു വിഭാഗം സമീപിച്ചിരുന്നതെന്നും ഫോണ്‍സംഭാഷണത്തില്‍നിന്ന് തെളിയുന്നു. റാഡിയ ആകട്ടെ ബര്‍ഖാ ദത്ത്, വീര്‍ സാങ്‌വി തുടങ്ങിയവരുടെ സഹായത്തോടെയാണ് ഇരുഭാഗത്തേക്കും സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. ”പറയൂ ഞാന്‍ എന്താണ് അവരോട് (കോണ്‍ഗ്രസ് നേതാക്കളോട്) പറയേണ്ടത്”-എന്ന് ഒരുഘട്ടത്തില്‍ നീരാ റാഡിയയോട് ബര്‍ഖാ ദത്ത് ചോദിക്കുന്നുണ്ട്. മാധ്യമങ്ങളുടെ സഹായം രാജ തേടിയെന്നും താനിക്കാര്യത്തില്‍ വാക്കു കൊടുത്തിട്ടുണ്ടെന്നും റാഡിയ ബര്‍ഖയ്ക്ക് മറുപടി നല്‍കുന്നു. 1990-കളില്‍ അധികാരത്തിന്റെ ഇടനാഴിയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ നീരാ റാഡിയയുടെ സ്വാധീനവും കാര്യങ്ങള്‍ തന്റെ വഴിക്ക് കൊണ്ടു വരാനുള്ള കഴിവുമാണ് ടേപ്പുകളിലൂടെ പുറത്തു വരുന്നത്.

 20. Diju Thampi

  നിങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്ന പ്രോജെച്ടുകളെ പറ്റിയും പറയണം.ഭാരത്‌ നിര്മന്‍ പോലുള്ള പ്രോജെച്ടുകള്‍ ൬൦൦൦൦ ത്തോളം ഗ്രാമങ്ങളെ അടിസ്ഥാന സൌകര്യത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ എത്തിയിരികുന്നതും ജനങ്ങളെ മനസിലാകിക്കണം.ഭരണകൂടത്തോട് ചേര്‍ന് നിന്ന് അഴിമതി തടയാന്‍ ജനങ്ങളെ ബോധ്യപെടുതെണ്ട ബാധ്യത മാധ്യമങ്ങല്കുണ്ട്.വിമര്‍ശനം മാത്രം നടത്തി ഒരു സമൂഹത്തെ പിരകൊട്ടടികുന്ന,ഏതു മധ്യമംയാലും അവര്ക് ഇത് പോലെ സംസാരിക്കാന്‍ സാധിക്കുന്നതു ഇത് പോലെ ഒരു വ്യവസ്ഥ ഇവിടെ ഉള്ളതുകൊണ്ടാണ്.
  രാഷ്ട്രീയകാര്‍ അഴിമതിക് വേണ്ടിയാണു അധികാരത്തില്‍ വരുന്നത് എന്ന ചിന്ത രാജ്യത്തിന്റെ നിലനില്പ് അപകടത്തിലാക്കും.
  നമ്മള്‍ ഭാഗ്യമുള്ള ജനതകളാണ്.ലങ്കയെ പോലെ പാകിസ്ഥാനെ പോലെ ബംഗ്ലാദേശിനെ പോലെ അല്ല നമ്മുടെ രാജ്യം.ഇപ്പോഴുള്ള വ്യവസ്ഥിതിയുടെ വിജയത്തിനായി അഴിമതി തുറന്നു പറഞ്ഞു കൊണ്ട് മാത്രമല്ല സര്‍ക്കാര്‍ പ്രോജെച്ടുകളെ വിജയതിലെതിച്ചും അതില്‍ സാധാരണക്കാരുടെ പങ്കു മനസിലാകികൊടുതും വേണം മാധ്യമങ്ങള്‍ മുന്പോട് പോകാന്‍.പഞ്ചായത്ത് വിളിക്കുന്ന ഗ്രാമസഭകളില്‍ പങ്കെടുത്തു പദ്ധതി വിഹിതം എങ്ങിനെ ചിലവാക്കണം എന്ന് പറയാന്‍ ബുധിമുട്ടാതവരാന് സര്‍കാരിനെ കുറ്റം പറയുന്നത്.ഇവിടെ നടക്കുന്ന നല്ല കാര്യങ്ങളും ജനങ്ങളുടെ മുന്‍പില്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകും എന്ന പ്രതീക്ഷയോടെ

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.