സൂചിമുന/ തുന്നല്‍ക്കാരന്‍

 

ഒന്ന്…

എനിക്ക് വഴങ്ങിയില്ലെങ്കില്‍ ഭര്‍ത്താവ് ആര്‍.എസ്.എസുകാരുടെ വെട്ടുകൊണ്ട് നടുറോഡില്‍ കിടക്കും എന്ന് ഭീക്ഷണിപ്പെടുത്തിയ ഒരാള്‍ പാര്‍ട്ടിക്ക് ഉള്ളിലേക്ക് പോകുമ്പോള്‍ അതിനര്‍ത്ഥം ഇനി ഈ പാര്‍ട്ടിയില്‍ സ്ത്രീകള്‍ വേണ്ടെന്നും അഥവാ അങ്ങനെ ഉണ്ടെങ്കില്‍ ഇതുപോലെ ഒരു സ്ത്രീ ലംമ്പടനു വഴങ്ങിക്കൊണ്ടാവണം എന്നുമാണോ സഖാവേ അര്‍ത്ഥം…?

കോരന്‍ സഖാവ് എന്താ മിണ്ടാത്തത് ?

ഹേയ്, കോരന്‍ സഖാവേ തങ്ങള്‍ എന്തിനാണു കരയുന്നത് ?

സഖാവേ, ഇനി മുതല്‍ ഞാന്‍ എന്റെ അമ്മപെങ്ങന്മാരെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അയക്കില്ല. എന്റെ പ്രിയ പെങ്ങള്‍ കമ്മ്യൂണിസ്റ്റ് ആണെന്നേ പറയില്ല.. അങ്ങനെ പറഞ്ഞാല്‍ അവളെ വിവാഹം കഴിക്കാന്‍ ആരും വന്നില്ലെങ്കിലോ..?

കോരന്‍ സഖാവ് എന്താണു പറയാന്‍ ശ്രമിക്കുന്നത്…?

ഇവനെ ………… ഇവനെ…….. സംരക്ഷിച്ചവരെ പച്ചയോടെ ചുടാന്‍ പാര്‍ട്ടി സഖാക്കള്‍ക്ക് കഴിയില്ലേ..?

മരം നിശ്ശബ്ദമായി തലയാട്ടി… കേരളമൊട്ടാകെ ആ തലയാട്ടല്‍ പടര്‍ന്നു പന്തലിക്കുന്നു.

രണ്ട്…

എന്റെ പ്രിയ സഖാവേ………. ഈ കരച്ചില്‍ കേരളമൊട്ടാകെ മുഴങ്ങുന്നു… എന്റെ വി.എസ് ഞങ്ങളുടെ അവസാന പ്രതീക്ഷയും……..

വി.എസ് പുഞ്ചിരിക്കുന്നു…

കരച്ചില്‍ കമ്മ്യൂണിസ്റ്റ് മാര്‍ഗ്ഗമല്ലെന്നാണൊ താങ്കള്‍ പറയുന്നത്…

സമരം…… സമരം……..സമരം……

അതാണു കമ്മ്യൂണിസ്റ്റ് രീതി…

കോരന്‍ സഖാവ് ഉറക്കത്തില്‍ നിന്നും ഉണര്‍വ്വിലേക്ക് ..

മൂന്ന്…

അവസാന ശ്വാസമാണു ഇപ്പോള്‍ നമ്മള്‍ ഉള്ളിലേക്ക് എടുത്തിരിക്കുന്നത്… ഇനിയും ശ്വസിക്കണമെങ്കില്‍ പ്രിയ സഖാക്കളേ നമ്മള്‍ പ്രതികരിക്കണം. പ്രതികരണം അതിന്റേതായ സമയത്ത് നടക്കണം. ഇല്ലെങ്കില്‍ അവര്‍ നമ്മുടെ കൈകള്‍ തല്ലിയൊടിക്കും…. കേരളത്തിലെ എല്ലാം സ്ത്രീകളും പ്രതികരിക്കണം… ജാതിമതഭേദമെന്യേ… സ്ത്രീ പിഡകരെ കൈയ്യാമം വെച്ച് ജയിലിലേക്ക് അയക്കും എന്ന് പറഞ്ഞ വി.എസ് അച്യുതാന്ദന്‍ സഖാവ് പുറത്തേക്കും.. ഏത് പെണ്‍കുട്ടിയേയും ഞാന്‍ പീഡിപ്പിക്കും എന്ന് പറഞ്ഞ പി.ശശി പാര്‍ട്ടിയിലേക്കും…

ചിരവ കൊണ്ട് സ്ത്രീ പിഡകരെ പാഠം പഠിപ്പിക്കേണ്ട സമയമാണിപ്പോള്‍…

മുറിക്കഷ്ണം…

വരാനിരിക്കുന്ന തലമുറക്കാണ് ഓരോ കമ്മ്യൂണിസ്റ്റിന്റെയും ജീവിതം. നമ്മുടെ പെണ്‍മക്കള്‍, നിന്റെ ഭാര്യ, നിന്റെ പെങ്ങള്‍, നിന്റെ അമ്മ…. അവര്‍ക്കായി നിനക്ക് ഒന്നും ചെയ്യാനില്ലേ….?

സൂചിമുന…

എല്ലാം ശരിയാവുമെന്ന് വിചാരിച്ച് വിശ്രമിക്കാനുള്ള സമയം കടന്നു പോയിരിക്കുന്നു…

പ്രിയ സഖാക്കളേ………. നമുക്ക് പ്രതികരിക്കാം… ആ പ്രതികരണം നമുക്ക് വേണ്ടിയാണു…. നമുക്ക് നഷ്ടപ്പെടുവാന്‍ ചങ്ങലകള്‍ മാത്രം.. !

തെരുവുകള്‍ നമുക്കായി കാത്തിരിക്കുന്നു..

ഇങ്ക്വിലാബ് സിന്ദാബാദ്..

കോരന്‍ സഖാവ് പറയുന്നു.

തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍

വാലുകള്‍ പേച്ചും കാലം..

വി.എസിന്റെ ജൈത്ര യാത്രകള്‍…

കുഞ്ഞാലിയെ കുരുക്കിയതാര്?

കള്ളുകുടിക്കല്ലേ കളവ് പറയല്ലേ…

രാഷ്ട്രീയ ജ്യോത്സ്യം…

മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രപ്പനെപ്പോലെ…

ജയിച്ചാല്‍ മുഖ്യമന്ത്രി, തോറ്റാല്‍ പാര്‍ട്ടി സെക്രട്ടറി

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍

കണ്ണാടി കാണ്മോളം..

അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…