Administrator
Administrator
‘മനുഷ്യനുരുകുമ്പോള്‍’
Administrator
Monday 25th April 2011 3:04pm

സൂചി മുന /  തുന്നല്‍ക്കാരന്‍

ഒന്ന്...
ജനങ്ങള്‍ പുഴുക്കളെന്നും അവരെ ചവിട്ടിയരക്കാനുമുള്ളതെന്ന് ഭരണകൂടം ചിന്തിച്ചു തുടങ്ങുമ്പോള്‍ മുതല്‍ ജനങ്ങള്‍ ഭരണകൂടത്തെ വെറുത്തു തുടങ്ങണം. ജനങ്ങള്‍ അവരില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമം ആരംഭിക്കണം. കേരളം ഇപ്പോള്‍ അത്തരമൊരു പ്രതിസന്ധിയിലാണ്.നമ്മേ ഭരിക്കുന്ന കേന്ദ്രമേലാളന്മാര്‍ പറയുന്നത് എന്‍ഡോ സള്‍ഫാന്‍ എന്ന മാരക വിഷത്തില്‍ നമ്മളെ മുക്കിയെടുക്കെമെന്നാണ്.

കഴിഞ്ഞ കാലങ്ങളിലൂടെ നമ്മുടെ നിരവധി സഹോദരങ്ങള്‍ ദുരിതത്തിലാണ്. നാം കണ്ണടച്ചിട്ട് കാര്യമില്ല. ആ കാളകൂടവിഷം നമ്മുടെ തൊണ്ടയിലേക്കാണു നീണ്ടു വരുന്നത്. ആകാശത്തു നിന്നും താഴേക്ക് മഴയായ് പെയ്യ്ത എന്‍ഡോസള്‍ഫാന്‍ ഒരു ജനതയുടെ, നമ്മുടെ സ്വന്തം സഹോദരന്മാരുടെ ജീവിതത്തിനു മുകളിലാണു വീണത്..

ഒരുനേരത്തെ ഭക്ഷണം ചവച്ചരച്ച് ഇറക്കാന്‍ കഴിയാതെ… ഒരു വാക്ക് ഉച്ചരിക്കാന്‍ ആവാതെ… ഈ ഭൂമിയില്‍ ഒന്ന് പിച്ചവെച്ചു നടക്കാനാവാതെ കാസര്‍ഗോട്ട് ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍.. ഈ നശ്ശിച്ച കാസര്‍ഗോട്ടുകാരെന്നും നശിച്ച കേരളമെന്നും ഇവിടെ ചെംഗല്‍ റെഡ്ഡിമാര്‍ പുലമ്പുന്നു. അവര്‍ക്ക് കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചിരിക്കുന്നു… അവര്‍ കേരളത്തെ കൊന്നൊടുക്കിക്കൊള്ളാമെന്ന്.. പ്രതികരിക്കുന്ന ഒരു ജനതയെ ഉന്മൂലനം ചെയ്യാം എന്ന അതി ക്രൂരമായ ചിന്തയാണു അവര്‍ കൊണ്ടു നടക്കുന്നത്..

ഇതിനെതിരെ നമ്മള്‍ പ്രതികരിക്കേണ്ടത് കക്ഷി രാഷ്ട്രീയം നോക്കിയല്ല.. ഇക്കാര്യത്തില്‍ കേരളീയനു രണ്ട് വാക്ക് പാടില്ല. അങ്ങനെ ഉണ്ടായാല്‍ അവന്‍ കേരളീയന്‍ അല്ലെന്നാണു അര്‍ത്ഥം..

രണ്ട്…

എ.കെ ആന്റണിയെന്ന മാന്യന്‍, എന്തേ താങ്കള്‍ പ്രതികരിക്കുന്നില്ല. കേരളത്തില്‍ വന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് താങ്കള്‍ പ്രസംഗിച്ചതൊക്കെ ഓര്‍മ്മിക്കുന്നുവോ ? ഈ വിഷയത്തില്‍ നീതിയുക്തമായ് പ്രതികരിക്കാന്‍ താങ്കള്‍ക്ക് സാധിച്ചില്ലെങ്കില്‍ ഇനി കേരളത്തിലേക്ക് താങ്കള്‍ എങ്ങനെ കാലുകുത്തും. ഹോ…. ഉളുപ്പ് എന്നതിന്റെ അര്‍ത്ഥം താങ്കള്‍ മറന്നുവല്ലോ അല്ലേ… ?

വയലാര്‍ രവി തിന്നാനും കുടിക്കാനും ഇടക്കിടക്ക് വിദേശപര്യടനത്തിനും ഡല്‍ഹിയില്‍ പോയിക്കിടക്കുന്നതിനാല്‍ ഒന്നും ചോദിച്ചിട്ടും കാര്യമില്ല. ചോദിച്ചാല്‍ ആള്‍ ഞങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞ് വിരട്ടിക്കളയും. കേരളീയര്‍ സംസാരിക്കുന്നത് മലയാളമാണെന്നൊക്കെ അദ്ദേഹം മറന്നിരിക്കുന്നു.

മറ്റ് കോണ്‍ഗ്രസുകാരോട് ഞങ്ങള്‍ക്ക് ഒന്നും ചോദിക്കാനില്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ കേരളീയരോ…?

ഹൈക്കമാന്റിനെ വല്ലതും പറഞ്ഞാല്‍ കസേര കാണില്ലല്ലോ.. അധികാര രാഷ്ട്രീയത്തിനപ്പുറം നിങ്ങള്‍ക്കെന്ത്..?. നിങ്ങള്‍ ഞങ്ങളുടെ ഒപ്പം വേണ്ട. ജനങ്ങളുടെയും ഇരകളുടെയും ഒപ്പം വേണ്ട. പക്ഷേ, മാറി നിന്നു ഞങ്ങളെ കല്ലെറിയരുത്, ഇരകളെ കല്ലെറിയരുത്. എറിഞ്ഞാല്‍ ഞങ്ങള്‍ എന്താവും ചെയ്യുക എന്ന് പറയാന്‍ കഴിയില്ല. ചിലപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നേക്കാം… കാരണം ഇത് ഞങ്ങള്‍, ജനങ്ങളുടെ കൈയ്യും മെയ്യും മറന്ന പോരാട്ടമാണ്.

പോരാട്ടത്തില്‍ അവര്‍ക്കെതിരു നില്‍ക്കുന്നവരെല്ലാം അവരുടെ ശത്രുവും.. അവര്‍ എന്ത് ആയുധവും നിങ്ങള്‍ക്കെതിരെ പ്രയോഗിക്കും.

മൂന്ന്..
കേരളത്തിലെ മരങ്ങള്‍ പോലും ശിരസുയര്‍ത്തി പ്രതിക്ഷേധിക്കുന്ന കാലമാണു വരാന്‍ പോകുന്നത്. അവരാണല്ലോ ഈ വിഷത്തെ മനുഷ്യനിലേക്കെത്തുന്നതിനു മുന്നെ നേരിടുന്നത്. ഇതൊരു രാഷ്ടീയ സമരമല്ല… കേരളീയന്‍ ജീവിക്കാനായ് നടത്തുന്ന സമരമാണു. നമ്മുടെ മുന്നില്‍ മറ്റു മാര്‍ഗ്ഗമില്ല. നമ്മള്‍ കേരളീയര്‍ ഉയര്‍ത്തുന്ന ശബ്ദം ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിനു വേണ്ടിയുമാണു. എല്ലാ ഇരകളും ഒരേ കൂട്ടമാണു. അവര്‍ക്കൊപ്പമാണു നമ്മള്‍ നില്‍ക്കേണ്ടത്. കാരണം നാളത്തെ ഇരകള്‍ നമ്മളാണല്ലോ.

മുറിക്കഷ്ണം…

നമ്മുടെ കുഞ്ഞുങ്ങള്‍ തക്കാളിപ്പഴം പോലെ പഴുത്തു ചീയും…

അവര്‍ നാവു തിരിച്ച് അച്ഛാ എന്നും അമ്മയെന്നും വിളിക്കില്ല..

അവര്‍ നിലത്തിരുന്നു നെരങ്ങി നീങ്ങുന്നത് നാം കാണേണ്ടി വരും…

പ്രിയരേ വിഷയം നമ്മുടെ മൂക്കിന്‍ തുമ്പത്തല്ല……. മൂക്കില്‍ തട്ടിയിരിക്കുകയാണു.. ഉടനെ അത് നമ്മുടെ മൂക്കു മുറിക്കും..

സൂചിമുന…

പ്രതികരിക്കാനും പ്രതിക്ഷേധിക്കാനും കഴിയാത്തൊരു സമൂഹം ജീവിച്ചിരിക്കാന്‍ യോഗ്യരല്ലെന്ന് ഭരണവര്‍ഗ്ഗം വിലയിരുത്തും… ! അതിനാല്‍ നമുക്ക് പ്രതിക്ഷേധിക്കാനും പ്രതികരിക്കാനും മാത്രമല്ല.. ഭരണകൂടത്തെ വിറപ്പിക്കാനും സാധിക്കുമെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു…!

നമ്മള്‍ അത് ചെയ്യും !

തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍

വി.എസ് പുറത്തേക്കും പി.ശശി അകത്തേക്കും

വാലുകള്‍ പേച്ചും കാലം..

വി.എസിന്റെ ജൈത്ര യാത്രകള്‍…

കുഞ്ഞാലിയെ കുരുക്കിയതാര്?

കള്ളുകുടിക്കല്ലേ കളവ് പറയല്ലേ…

രാഷ്ട്രീയ ജ്യോത്സ്യം…

മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രപ്പനെപ്പോലെ…

ജയിച്ചാല്‍ മുഖ്യമന്ത്രി, തോറ്റാല്‍ പാര്‍ട്ടി സെക്രട്ടറി

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍

കണ്ണാടി കാണ്മോളം..

അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…

Advertisement